Home> India
Advertisement

സവര്‍ണ്ണര്‍ നടത്തിയ ഭാരത്‌ ബന്ദിനെ അപലപിച്ച് മായാവതി

പാര്‍ലമെന്‍റില്‍ പാസ്സാക്കിയ എസ്​.സി/എസ്​.ടി നിയമത്തിനെതിരെ സവര്‍ണ്ണര്‍ തെരുവിലിറങ്ങിയതിനെ അപലപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി.

സവര്‍ണ്ണര്‍ നടത്തിയ ഭാരത്‌ ബന്ദിനെ അപലപിച്ച് മായാവതി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ പാസ്സാക്കിയ എസ്​.സി/എസ്​.ടി നിയമത്തിനെതിരെ സവര്‍ണ്ണര്‍ തെരുവിലിറങ്ങിയതിനെ അപലപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി.

കഴിഞ്ഞ മാര്‍ച്ച് 20ന് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം കേള്‍ക്കവേ എസ്​.സി/എസ്​.ടി നിയമ൦ ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി കണ്ടെത്തിയിരുന്നു. അതനുസരിച്ചാണ്, എസ്​.സി/എസ്​.ടി വിഭാഗത്തില്‍നിന്നുള്ള പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ തക്കതായ അന്വേഷണം നടത്തിയ ശേഷം മാത്രമേ അറസ്റ്റ്‌ പാടുള്ളൂ എന്ന് കോടതി നിഷ്കര്‍ഷിച്ചിരുന്നു. 

ഭാരത് ബന്ദ്‌ പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് മായാവതി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ഭാരത് ബന്ദ് എന്നും മായാവതി പറഞ്ഞു. 

എസ്​.സി/എസ്​.ടി നിയമത്തിനെതിരെ സവര്‍ണ്ണര്‍ നടത്തിയ ഭാരത്‌ ബന്ദിന് 30 - 35 സവര്‍ണ്ണ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. 

 

 

Read More