Home> India
Advertisement

'ഞാനെതിര്‍ത്താലും അത് നടക്കുമായിരുന്നു' - ന്യായീകരണവുമായി മേരി കോം!

പൗരത്വ ബില്ലിനെ അനുകൂലിച്ച്‌ രാജ്യസഭയില്‍ വോട്ട് ചെയ്തതിനെ ന്യയീകരിച്ച്‌ രാജ്യസഭാംഗവും ഇന്ത്യയുടെ ബോക്സിം​ഗ് ചാമ്പ്യനുമായ മേരി കോം.

'ഞാനെതിര്‍ത്താലും അത് നടക്കുമായിരുന്നു' - ന്യായീകരണവുമായി മേരി കോം!

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെ അനുകൂലിച്ച്‌ രാജ്യസഭയില്‍ വോട്ട് ചെയ്തതിനെ ന്യയീകരിച്ച്‌ രാജ്യസഭാംഗവും ഇന്ത്യയുടെ ബോക്സിം​ഗ് ചാമ്പ്യനുമായ മേരി കോം. 

താന്‍ എതിര്‍ത്താലും ഈ ബില്‍ പാസകുമെന്ന് അറിയാമായിരുന്നുവെന്നും തന്‍റെ അഭിപ്രായത്തിന് അവിടെ വലിയ പങ്കൊന്നുമില്ലെന്നുമാണ് മേരി കോ൦ പറയുന്നത്. 

എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബുധനാഴ്ച രാജ്യസഭയിലെത്തി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ മേരി കോം ന്യായീകരിച്ചത്. 

ഇതൊന്നും തന്‍റെ കയ്യിലുള്ള കാര്യമല്ലെന്നും സര്‍ക്കാരും മറ്റെല്ലാവരും പിന്തുണ അറിയിച്ചപ്പോള്‍ താനും പിന്തുണച്ചുവെന്നും മേരി കോം പറയുന്നു. 

സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുമെന്ന് ഉറപ്പാണെന്നും താന്‍ അപേക്ഷിച്ചാലും പൗരത്വ ബില്‍ അവര്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞ മേരി കോം തീരുമാനം എടുത്തതിനാല്‍ അത് നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലായിരുന്നുവെന്നും പിന്തുണയ്ക്കുക മാത്രമായിരുന്നു തന്‍റെ മുന്നിലുള്ള മാര്‍ഗമെന്നും വ്യക്തമാക്കി. 

താനിപ്പോഴും ഒരു രാഷ്ട്രീയക്കാരിയല്ലെന്നും കായികതാരം മാത്രമാണെന്നും മേരി കോം പറയുന്നു. എന്താണ് വേണ്ടതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ടോക്കിയോ ഒളിംപിക്സില്‍ രാജ്യത്തിനായി സ്വര്‍ണം നേടണമെന്നായിരിക്കും തന്റെ മറുപടിയെന്നാണ് മേരി കോമിന്‍റെ വാക്കുകള്‍.

Read More