Home> India
Advertisement

PM Matritva Vandana Yojana: സ്ത്രീകള്‍ക്കും ലഭിക്കും 6000 രൂപ!! കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പ്രത്യേക പദ്ധതി എന്താണ്?

PM Matritva Vandana Yojana: കേന്ദ്രസർക്കാർ അസംഘടിത മേഖലയിലെ ജീവനക്കാർക്കും കർഷകർക്കും പുറമെ വിവാഹിതരായ സ്ത്രീകൾക്കായും നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കുന്നത്. അതിലൊന്നാണ് പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന

PM Matritva Vandana Yojana: സ്ത്രീകള്‍ക്കും ലഭിക്കും 6000 രൂപ!! കേന്ദ്ര സര്‍ക്കാരിന്‍റെ ഈ പ്രത്യേക പദ്ധതി എന്താണ്?

PM Matritva Vandana Yojana: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ഏവർക്കും പരിചയമുള്ള ഒന്നാണ്. ഈ പദ്ധതിയിലൂടെ രാജ്യത്തെ കർഷകർക്ക് വർഷം തോറും രണ്ടായിരം രൂപ വീതമുള്ള 3 ഗഡുക്കളായി ആറായിരം രൂപ സാമ്പത്തിക സഹായമായി കേന്ദ്ര സർക്കാർ നൽകി വരുന്നു.  

എന്നാൽ, കർഷകർക്ക് മത്രമല്ല, വിവാഹിതരായ സ്ത്രീകൾക്കുവേണ്ടിയും പ്രത്യേക പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നുണ്ട്. ഈ പദ്ധതിയിലൂടെ വിവാഹിതരായ സ്ത്രീകൾക്ക് 6000 രൂപയുടെ ധനസഹായം ലഭിക്കും. 

Also Read:  Parking Rules: അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്‍റെ ചിത്രം അയച്ചാൽ 500 രൂപ സമ്മാനം!! നിതിന്‍ ഗഡ്കരി

കേന്ദ്ര നടപ്പാക്കുന്ന ഈ പദ്ധതിയെക്കുറിച്ച്‌ അറിയാം? എന്താണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ? 

അസംഘടിത മേഖലയിലെ ജീവനക്കാർക്കും കർഷകർക്കും പുറമെ വിവാഹിതരായ സ്ത്രീകൾക്കായും നിരവധി ക്ഷേമ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. അതിലൊന്നാണ് പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന (PM Matritva Vandana Yojana). 

Also Read:  Ration Card Aadhaar Link: റേഷൻ കാര്‍ഡ് - ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

കേന്ദ്ര സർക്കാർ എല്ലാത്തരം പദ്ധതികളും സമൂഹത്തിലെ ഓരോ പ്രത്യേക വിഭാഗത്തേയും മനസ്സിൽ വച്ച് അവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. അസംഘടിത മേഖലയിലെ ജീവനക്കാർക്കും കർഷകർക്കും പുറമെ വിവാഹിതരായ സ്ത്രീകൾക്കും കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകൾക്കായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കി വരുന്നത്. സ്ത്രീക്ക് സർക്കാരിൽ നിന്ന് 6000 രൂപ ലഭിക്കുന്ന ഒരു സ്കീമിനെക്കുറിച്ച് അറിയാം. ഈ സ്‌കീമിന്‍റെ പ്രത്യേകത എന്നാൽ, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ഇതിന്‍റെ പ്രയോജനം ലഭിക്കൂ എന്നതാണ്. 

മാതൃത്വ വന്ദന യോജന (PM Matritva Vandana Yojana) എന്നാണ് ഈ സർക്കാർ പദ്ധതിയുടെ പേര്. ഈ പദ്ധതിയിലൂടെ ഗർഭിണികളായ സ്ത്രീകൾക്ക് സർക്കാർ ധനസഹായം നൽകുന്നു. സ്ത്രീയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ആരോഗ്യം കണക്കിലെടുത്താണ് ഈ സഹായം നൽകുന്നത്. രാജ്യത്തുടനീളം ജനിക്കുന്ന കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകരുത്, ഒരു തരത്തിലുള്ള രോഗവും ഉണ്ടാകരുത് എന്ന കാര്യം മനസ്സിൽ വെച്ചാണ് മോദി സർക്കാർ ഈ പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്. 

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ചില നിബന്ധകൾ പാലിക്കണം 
  
1.  ഗർഭിണിയായ സ്ത്രീയുടെ പ്രായം കുറഞ്ഞത് 19 വയസ് ആയിരിക്കണം.

2. . ഈ സ്കീമിൽ ഓഫ് ലൈനായി മാത്രമേ അപേക്ഷിക്കാവൂ.

3 . സർക്കാർ 6000 രൂപ സ്ത്രീയുടെ അക്കൗണ്ടിലേക്ക് 3 ഗഡുക്കളായി ട്രാൻസ്ഫർ ചെയ്യുന്നു. 2017 ജനുവരി 1 നാണ് ഈ പദ്ധതി ആരംഭിച്ചത്.

PM Matritva Vandana Yojana പണം എങ്ങനെ ലഭിക്കും?

ഈ പദ്ധതിയിൽ സ്ത്രീകൾക്ക് ആദ്യഘട്ടത്തിൽ 1000 രൂപയും രണ്ടാം ഘട്ടത്തിൽ 2000 രൂപയും ഗർഭിണികൾക്ക് മൂന്നാം ഘട്ടത്തിൽ 2000 രൂപയും നൽകുന്നു. ബാക്കിയുള്ള 1000 രൂപ കുഞ്ഞ് ജനിക്കുമ്പോൾ സർക്കാർ ആശുപത്രിക്ക് നൽകും.

കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന ഈ തുക ഗർഭിണികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ആപ്ലിക്കേഷനിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് 7998799804 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് https://wcd.nic.in/schemes/pradhan-mantri-matru-vandana-yojana പരിശോധിക്കാം. ഈ സ്കീമിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ നിങ്ങൾക്ക് ലഭിക്കും.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More