Home> India
Advertisement

ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റിക്ക് ചരിത്ര നേട്ടം

ഓഹരി സൂചികകള്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ചരിത്രത്തിലാദ്യമായി നിഫ്റ്റി 9500 കടന്നു. സെന്‍സെക്‌സ് 260.48 പോയന്റ് നേട്ടത്തില്‍ 30582.60ലും നിഫ്റ്റി 66.85 പോയന്റ് ഉയര്‍ന്ന് 9512.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റിക്ക് ചരിത്ര നേട്ടം

മുംബൈ: ഓഹരി സൂചികകള്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ചരിത്രത്തിലാദ്യമായി നിഫ്റ്റി 9500 കടന്നു. സെന്‍സെക്‌സ് 260.48 പോയന്റ് നേട്ടത്തില്‍ 30582.60ലും നിഫ്റ്റി 66.85 പോയന്റ് ഉയര്‍ന്ന് 9512.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1361 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എസിസി തുടങ്ങിയവ മികച്ച നേട്ടത്തിലും ഭേല്‍, ഒഎന്‍ജിസി, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, എഫ്എംസിജി, ഐടി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.

Read More