Home> India
Advertisement

ഗോവയില്‍ മനോഹര്‍ പരീക്കര്‍ക്ക് ജയം: മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നു

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആദ്യഫലം വന്നപ്പോള്‍ ഗോവ നിയമസഭയിലേയ്ക്ക് മനോഹര്‍ പരീക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് നിയമസഭയിലേയ്ക്ക് മത്സരിച്ച മനോഹര്‍ പരീക്കര്‍ 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഗോവയില്‍ മനോഹര്‍ പരീക്കര്‍ക്ക് ജയം: മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നു

ന്യൂഡല്‍ഹി:  മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആദ്യഫലം വന്നപ്പോള്‍ ഗോവ നിയമസഭയിലേയ്ക്ക് മനോഹര്‍ പരീക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് നിയമസഭയിലേയ്ക്ക് മത്സരിച്ച മനോഹര്‍ പരീക്കര്‍ 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ന്യൂഡല്‍ഹിയിലെ ബവാന, ഗോവയിലെ പനാജി, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, വാല്‍പോയ്‌ എന്നീ മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ബാക്കിയുള്ള ഇടങ്ങളില്‍ വോട്ടെടുപ്പ് തുടരുകയാണ്. അടുത്തയാഴ്ച പരീക്കര്‍ രാജ്യസഭയില്‍ നിന്ന് രാജിവയ്ക്കും.

Read More