Home> India
Advertisement

Delhi Liquor Scam: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ

Delhi Liquor Scam: കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയയ്‌ക്ക് കഴിയില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അഭിഭാഷകന്‍റെ വാദങ്ങൾ കേള്‍ക്കുന്നത് ഏപ്രിൽ 26-ലേക്ക് മാറ്റി.

Delhi Liquor Scam: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ

Delhi Liquor Scam: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ

Delhi Liquor Scam: നിരവധി തവണ ഡല്‍ഹി റോസ് അവന്യൂ കോടതി ജാമ്യം  നിഷേധിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയ.  

Also Read:  Delhi Liquor Scam Update: മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല, ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

തന്‍റെ മേല്‍ ആരോപിക്കപ്പെടുന്ന കള്ളപ്പണ ഇടപാട് തെളിയിക്കുന്ന എതെങ്കലും രേഖകള്‍ ഇതുവരെ ഏജന്‍സികള്‍ കണ്ടെത്തിയില്ലെന്നും  ഈ കേസിൽ മറ്റ് പ്രതികള്‍ക്ക് ലഭിച്ച ഇളവുകള്‍ സമത്വത്തിന്‍റെ അടിസ്ഥാനത്തിൽ നൽകണമെന്നും ആഴം ആദ്മി പാര്‍ട്ടി നേതാവ് ഹൈക്കോടതിയിൽ വാദിച്ചു.

Also Read:  Karnataka Election 2023: 92-ാം വയസില്‍ ആറാം അങ്കത്തിനിറങ്ങുകയാണ് കോൺഗ്രസിന്‍റെ പടക്കുതിര ശാമന്നൂർ ശിവശങ്കരപ്പ  

കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സിസോദിയയ്‌ക്ക് കഴിയില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സിസോദിയയുടെ അഭിഭാഷകരുടെ വാദം കേട്ട ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ, സിബിഐ അഭിഭാഷകന്‍റെ വാദങ്ങൾ കേള്‍ക്കുന്നത് ഏപ്രിൽ 26-ലേക്ക് മാറ്റി.

കഴിഞ്ഞ 17 ന്  കേസില്‍ മനീഷ് സിസോദിയുടെ  ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു.  ഇതോടെ ഡല്‍ഹി മദ്യ നയത്തില്‍ ക്രമക്കേടുകള്‍ നടത്തി എന്ന  ആരോപണത്തില്‍  CBI, ED അന്വേഷണം നേരിടുന്ന സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി സിബിഐ കേസിൽ ഏപ്രിൽ 27 വരെയും ഇഡി കേസിൽ 2023 ഏപ്രിൽ 29 വരെയും നീളും. 

ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തതുമുതൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 

സിസോദിയയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവതരമാണെന്നും കേസിന്‍റെ ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്. കൂടാതെ, അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നും  കേസില്‍ സിസോദിയയുടെ പങ്ക്, കേസില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ കേസില്‍ അവരുടെ പ്രത്യേക റോള്‍  തുടങ്ങിയ കാര്യങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍  അറിയിച്ചു. 

മദ്യ നയ അഴിമതി ഗൂഢാലോചനയിൽ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് സിസോദിയ വഹിച്ചിരുന്നുവെന്നും പ്രസ്തുത ഗൂഢാലോചനയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രസ്തുത നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സിസോദിയ ഏറെ ഇടപെട്ടിരുന്നുവെന്നും സിബിഐ പറയുന്നു.

ഈ കേസില്‍ ഫെബ്രുവരി 26ന് 8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റിലായതുമുതല്‍ മനീഷ് സിസോദിയ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Read More