Home> India
Advertisement

തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് തന്‍റെ സഹായം ലഭിക്കില്ല, ഭീഷണിയുമായി മനേക ഗാന്ധി

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്ലീങ്ങള്‍ക്ക് നേരെ മനേക ഗാന്ധിയുടെ ഭീഷണി.

തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് തന്‍റെ സഹായം ലഭിക്കില്ല, ഭീഷണിയുമായി മനേക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്ലീങ്ങള്‍ക്ക് നേരെ  മനേക ഗാന്ധിയുടെ ഭീഷണി. 

തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് ജനപ്രതിനിധി എന്ന നിലയില്‍ തന്‍റെ സഹായം ലഭിക്കില്ലെന്ന്‍ അവര്‍ പറഞ്ഞു. 

സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയിലാണ് മനേക ഗാന്ധി പ്രസംഗിച്ചത്. നിരവധി മുസ്ലിം മത വിശ്വാസികളും പ്രസംഗം കേള്‍ക്കാനെത്തിയിരുന്നു. "നിങ്ങളുടെ വോട്ട് ഇല്ലാതെതന്നെ ഞാന്‍ ജയിക്കും, എന്‍റെ ആവശ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ വോട്ട് തരിക. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്ലീങ്ങള്‍ എന്നെ കാണാന്‍ വന്നാല്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ല", അവര്‍ പറഞ്ഞു. 

അതിനിടെ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നടപടി വിവാദമായിരിക്കുകയാണ്.  മനേക ഗാന്ധിയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തവണ മനേക ഗാന്ധിയുടേയും മകന്‍ വരുണ്‍ ഗാന്ധിയുടെയും മണ്ഡലങ്ങള്‍ തമ്മില്‍ വച്ചു മാറിയിരിയ്ക്കുകയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മനേക ഗാന്ധി പിലിഭിത്തിലും വരുണ്‍ ഗാന്ധി  സുല്‍ത്താന്‍പൂരിലുമായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ തിരിച്ചാണ് മത്സരം. 

 

 

Read More