Home> India
Advertisement

ദൈവത്തിന്‍റെ ബിസിനസ്സില്‍ പണം മുടക്കിയ ഭക്തന്‍ ആത്മഹത്യ ചെയ്തു

ബലാത്സംഗക്കേസിൽ 20 വർഷം തടവിന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് ഗുർമീത് റാം റഹീമിന്‍റെ ആസ്ഥാനമായ സിര്‍യില്‍ നിന്നും ദിന പ്രതി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. സന്ന്യാസിനിമാരുടെ താമസസസ്ഥലത്തേയ്ക്കുള്ള രഹസ്യ തുരങ്കം, നിയമവിരുദ്ധ സ്ഫോടകവസ്തു ഫാക്ടറി, പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച സമാന്തര കറൻസി, നിരോധിത നോട്ടുകള്‍ എന്നിങ്ങനെ പോകുന്നു ദേരയുടെ സാമ്രാജ്യത്തിലെ രഹസ്യങ്ങള്‍.

ദൈവത്തിന്‍റെ ബിസിനസ്സില്‍ പണം മുടക്കിയ ഭക്തന്‍ ആത്മഹത്യ ചെയ്തു

സിര്‍സ: ബലാത്സംഗക്കേസിൽ 20 വർഷം തടവിന് വിധിക്കപ്പെട്ട ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് ഗുർമീത് റാം റഹീമിന്‍റെ ആസ്ഥാനമായ സിര്‍യില്‍ നിന്നും ദിന പ്രതി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.  സന്ന്യാസിനിമാരുടെ താമസസസ്ഥലത്തേയ്ക്കുള്ള രഹസ്യ തുരങ്കം, നിയമവിരുദ്ധ സ്ഫോടകവസ്തു ഫാക്ടറി, പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച സമാന്തര കറൻസി, നിരോധിത നോട്ടുകള്‍ എന്നിങ്ങനെ പോകുന്നു ദേരയുടെ സാമ്രാജ്യത്തിലെ രഹസ്യങ്ങള്‍.  

ആള്‍ ദൈവം അഴിക്കുള്ളിലായത്തോടെ ഒരു ഭക്തന്‍ ആത്മഹത്യ ചെയ്തു. ഗുര്‍മീതിന്‍റെ ബിസിനസില്‍ പണം മുടക്കിയ ഭക്തനാണ് പണം നഷ്ടമാവുമെന്ന ആധിയില്‍ ആത്മഹത്യ ചെയ്തത്.  48 കാരനായ സോംവീര്‍ ആണ് ആത്മഹത്യ ചെയ്തത്.

3.10 കോടി രൂപയാണ് ഇയാള്‍ ഗുര്‍മീതിന്‍റെ  ഹോട്ടല്‍, റിസോര്‍ട്ട് ബിസിനസുകളില്‍ നിക്ഷേപിച്ചിരുന്നത്. കൂടാതെ 12 ഏക്കര്‍ ഭൂമി ആശ്രമത്തിന് നല്‍കുകയും ചെയ്തിരുന്നു. 

ബുധനാഴ്ച മുതലാണ് ഇയാളെ കാണാതായത് എന്നു പറയപ്പെടുന്നു. ഗുര്‍മീതിന്‍റെ  അറസ്റ്റ് അറിഞ്ഞതു മുതല്‍ ഇയാള്‍ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

തന്‍റെ 25 ഏക്കര്‍ ഭൂമി വിറ്റാണ് ഇയാള്‍ ഗുര്‍മീതിന്‍റെ ബിസിനസില്‍ പണം നിക്ഷേപിച്ചത്. നല്ല ലാഭം നല്‍കുമെന്ന് ഗുര്‍മീത് ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. 

Read More