Home> India
Advertisement

'പുരാണം' വിടാതെ നേതാക്കള്‍; മമത ശൂര്‍പ്പണഖയെന്ന്‍ ബിജെപി എംഎല്‍എ

'മമത ശൂര്‍പ്പണഖയാണ്. ശൂര്‍പ്പണഖയെ കൊല്ലാന്‍ രാമലക്ഷ്മണന്‍മാര്‍ ഈ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. അവരാണ് നരേന്ദ്ര മോദിയും അമിത് ഷായും.

'പുരാണം' വിടാതെ നേതാക്കള്‍; മമത ശൂര്‍പ്പണഖയെന്ന്‍ ബിജെപി എംഎല്‍എ

ലക്നോ: വിഡ്ഢിത്തം പുലമ്പി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് വില കല്‍പ്പിക്കാതെ മണ്ടത്തരമെഴുന്നള്ളിച്ച് ബിജെപി എംഎല്‍എ.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശൂര്‍പ്പണഖയാണെന്നാണ് ഉത്തര്‍പ്രദേശ് എംഎല്‍എ സുരേന്ദ്ര സിങ്ങിന്‍റെ പ്രസ്താവന.

'മമത ശൂര്‍പ്പണഖയാണ്. ശൂര്‍പ്പണഖയെ കൊല്ലാന്‍ രാമലക്ഷ്മണന്‍മാര്‍ ഈ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. അവരാണ് നരേന്ദ്ര മോദിയും അമിത് ഷായും. മോദിജിയും അമിത്ഷാജിയും ചേര്‍ന്ന് ഈ ശൂര്‍പ്പണഖയുടെ മൂക്കരിയും...' സുരേന്ദ്ര സിങ് പറയുന്നു.

എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി മമതാ ബാനര്‍ജി ഒന്നും ചെയ്തിട്ടില്ലെന്നും തെരുവില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ വെറുതെ ഇരിക്കുകയാണെന്നുമാണ് സൂചിപ്പിച്ചത്.

Read More