Home> India
Advertisement

സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ ക്ലീന്‍ചിറ്റ്

മതപ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ ക്ലീന്‍ചിറ്റ്. യൂട്യൂബിൽ സാകിർ നായികി​െൻറ നൂറുകണക്കിന്​ വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ നിന്ന്​ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നായികിനെതിരെ കേസെടുക്കാനാവില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് സൂചന.

സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ ക്ലീന്‍ചിറ്റ്

മുംബൈ: മതപ്രഭാഷകന്‍ ഡോ. സാകിര്‍ നായികിന് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗത്തിന്‍റെ ക്ലീന്‍ചിറ്റ്. യൂട്യൂബിൽ സാകിർ നായികി​െൻറ നൂറുകണക്കിന്​ വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ നിന്ന്​ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നായികിനെതിരെ കേസെടുക്കാനാവില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് സൂചന.

ധാക്ക ഭീകരാക്രമണം നടന്നതിന് പിന്നില്‍  സാകിര്‍ നായികിന്‍റെ പ്രസംഗമാണ് എന്നായിരുന്നു പ്രചരണം. ബംഗ്ലാദേശ് പത്രമായ ഡെയ്‌ലി സ്റ്റാര്‍ ആണ് ഡോ. നായികിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നായികിനെതിരെ പ്രസ്താവന നടത്തിയതിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതി​െൻറ പേരിൽ പത്രം പിന്നീട്​ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഡോ. നായിക് മേധാവിയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഒമ്പത് അന്വേഷണ സംഘങ്ങളെയാണ് ആഭ്യന്തര മന്ത്രാലയം നിയോഗിച്ചത്. നായികിനെതിരെ മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് കേസെടുത്തിട്ടുണ്ട്. താലിബാൻ, ബിൻലാദൻ, അൽഖ്വയിദ, ​ഐഎസ്​​ തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന രീതിയിലുള്ള ഒരു പ്രസംഗങ്ങളുമില്ല . തങ്ങൾ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്​.100 കണക്കിന് പ്രസംഗങ്ങള്‍ യു ട്യൂബില്‍ കണ്ടതിന് ശേഷമാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Read More