Home> India
Advertisement

ആധാറില്ലാതെയും ആദായനികുതി അടയ്‌ക്കാന്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ആധാര്‍ കാര്‍ഡ് നമ്പറില്ലാതെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ചെന്നൈ സ്വദേശിനിയ്‌ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചെന്നൈ സ്വദേശിനി പ്രീതി മോഹനാണ് ആദായനികുതി അടയ്‌ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

 ആധാറില്ലാതെയും ആദായനികുതി അടയ്‌ക്കാന്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആധാര്‍ കാര്‍ഡ് നമ്പറില്ലാതെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ചെന്നൈ സ്വദേശിനിയ്‌ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചെന്നൈ സ്വദേശിനി പ്രീതി മോഹനാണ് ആദായനികുതി അടയ്‌ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ആദായനികുതിയ്‌ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന ആദായനികുതി നിയമത്തിന്റെ 139 AA ചട്ടത്തിന് സുപ്രീംകോടതി ഭാഗികസ്റ്റേ നല്‍കിയതാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 21 മത്തെ അനുച്ഛേദവുമായി താരതമ്യം ചെയ്ത് ഇത് നിലനില്‍ക്കുമോ എന്ന കാര്യം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആധാര്‍ എടുക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിയ്‌ക്കാം എന്ന് കോടതിയെ അറിയിച്ച കേന്ദ്രസര്‍ക്കാര്‍ പല ചട്ടങ്ങളിലൂടെയും ആധാര്‍ എടുപ്പിയ്‌ക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് അംഗീകരിച്ച കോടതി ഹര്‍ജിക്കാരിയെ ആധാറില്ലാതെയും ആദായനികുതി അടയ്‌ക്കാന്‍ അനുവദിയ്‌ക്കുകയായിരുന്നു.

Read More