Home> India
Advertisement

മധ്യപ്രദേശ്‌;നിയമ പോരാട്ടവുമായി ബിജെപി;സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ബിജെപി

മധ്യപ്രദേശില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍റെ നിര്‍ദേശം തള്ളിയ സ്പീക്കര്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭ പിരിച്ച് വിടുകയായിരുന്നു.ഇനി മാര്‍ച്ച് 26 ന് സഭ ചേരുമെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിക്കുകയായിരുന്നു.

മധ്യപ്രദേശ്‌;നിയമ പോരാട്ടവുമായി ബിജെപി;സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ബിജെപി

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍റെ നിര്‍ദേശം തള്ളിയ സ്പീക്കര്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭ പിരിച്ച് വിടുകയായിരുന്നു.ഇനി മാര്‍ച്ച് 26 ന് സഭ ചേരുമെന്ന് സ്പീക്കര്‍ നിയമസഭയെ അറിയിക്കുകയായിരുന്നു.

ന്യൂനപക്ഷമായ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാന്‍ തയാറാകാതെ അധികാരത്തില്‍ തുടരുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.സ്പീക്കര്‍ നിയമസഭ പിരിച്ച് വിട്ടതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുഖ്യമന്ത്രി കമല്‍നാഥിന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ചൗഹാന്റെ ഹര്‍ജിയിലെ ആവശ്യം.ചൗഹാനോപ്പം ഒന്‍പത് ബിജെപി എംഎല്‍എ മാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.നിയമപരമായി പോരാട്ടം നടത്തുന്നതിന് ഒപ്പം തന്നെ തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെ ബിജെപി ഗവര്‍ണറുടെ മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിലാണ് എംഎല്‍എ മാര്‍ ഗവര്‍ണറുടെ മുന്നിലെത്തിയത്.

Also read;എല്ലാ തന്ത്രവും പിഴച്ചു;കൊറോണയെ ആയുധമാകി കമല്‍നാഥ്;നിയമസഭ 26 ന് ചേരുന്നതിനായി പിരിഞ്ഞു

നേരത്തെ നിയമസഭ സമ്മേളിച്ചപ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭ പിരിയുകയാണെന്നും ഇനി മാര്‍ച്ച് 26 ന് സഭ ചേരുമെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.നേരത്തെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളുടെ എംഎല്‍എ മാരെ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു.

Also read ;മധ്യപ്രദേശില്‍ സസ്പെന്‍സ് തുടരുന്നു;സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കറും മുഖ്യമന്ത്രിയും തള്ളി!

Read More