Home> India
Advertisement

മധ്യപ്രദേശിലെ ജാബ്രി റെയില്‍‌വേ സ്റ്റേഷനിലുണ്ടായ സ്ഫോടനം ഇന്ത്യയിലെ ആദ്യ ഐഎസ് ആക്രമണമെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി

കഴിഞ്ഞ ചൊവ്വാഴ്ച മധ്യപ്രദേശിലെ ജാബ്രി റെയില്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പരീക്ഷണ ആക്രമണമെന്ന് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ ജാബ്രി റെയില്‍‌വേ സ്റ്റേഷനിലുണ്ടായ സ്ഫോടനം ഇന്ത്യയിലെ ആദ്യ ഐഎസ് ആക്രമണമെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി

ലഖ്നൗ: കഴിഞ്ഞ ചൊവ്വാഴ്ച മധ്യപ്രദേശിലെ ജാബ്രി റെയില്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ പരീക്ഷണ ആക്രമണമെന്ന് റിപ്പോര്‍ട്ട്. 

ഭോപ്പാല്‍ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിന് നേരെ ജാബ്രി റെയില്‍വേ സ്‌റ്റേഷനില്‍ പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ വന്‍ ആക്രമണമാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തില്‍ മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും പോലീസ് സംഘം സംയുക്ത അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ താക്കൂറിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്‍ സെയ്‌ഫുള്ളയ്ക്ക് ഐഎസുമായി അടുത്ത ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.

മദ്ധ്യപ്രദേശിലെ പിപ്പാരിയയില്‍ നിന്നുമാണ് ഡാനിഷ്, മിര്‍ ഹുസൈന്‍, അതിഷ് മുസാഫര്‍ എന്നിവര്‍ പിടിയിലായത്. മുഹമ്മദ് ഫൈസല്‍, മൊഹമ്മദ് ഇര്‍ഫാന്‍ എന്നിവരെ കാണ്‍പൂരിന് സമീപത്തെ ജാജ്മാവു വില്‍ നിന്നും അലാം എന്നയാളെ  ഇറ്റാവയില്‍ നിന്നും അറസ്റ്റ് ചെയ്തു. 
ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ഉത്തര്‍പ്രദേശുകാരാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്നും മറ്റൊരാളിലേക്ക് എന്ന രീതിയിലാണ് നേതാവ് സെയ്ഫുള്ള വരെ പോലീസ് എത്തിയത്.

സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. ട്രെയിന്‍ ആക്രമണം വന്‍കിട ആക്രമണം നടത്താനുള്ള ഐ‌എസിന്‍റെ തയാറെടുപ്പായിട്ടാണ് രഹസ്യാന്വേഷണം വിഭാഗം വിലയിരുത്തുന്നത്.

Read More