Home> India
Advertisement

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലും തുടരാന്‍ തീരുമാനമായി.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും

ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്പി-ബിഎസ്പി സഖ്യം മറ്റ് സംസ്ഥാനങ്ങളിലും തുടരാന്‍ തീരുമാനമായി. 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും എസ്പി-ബിഎസ്പി സഖ്യമായി തന്നെ മത്സരിക്കുമെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പ്രഖ്യാപിച്ചു. സഖ്യമായി മത്സരിക്കുന്നതിന് മുന്നോടിയായി സീറ്റ് വിഹിതത്തിലും തീരുമാനമായതായി മാ​യാ​വ​തി​യും അ​ഖി​ലേ​ഷ് യാ​ദ​വും പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഉത്തരാഖണ്ഡില്‍ ആകെയുള്ള 5 ലോക്സഭാ സീറ്റില്‍ ഒരു സീറ്റില്‍ എസ്പി മത്സരിക്കും. ബാക്കി 4 സീറ്റില്‍ ബിഎസ്പി സ്ഥാനാര്‍ഥിയാവും മത്സരിക്കുക.

അതേസമയം, മധ്യപ്രദേശിലെ 29 സീറ്റില്‍ 3 സീറ്റില്‍ എസ്പി മത്സരിക്കും. ബാക്കി 26 സീറ്റില്‍ ബിഎസ്പി സ്ഥാനാര്‍ഥി മത്സര രംഗത്ത്‌ ഉണ്ടാവും. 

അതേസമയം, ഉത്തര്‍പ്രദേശിലെ സീറ്റ് വിഹിതം സംബധിച്ച് തീരുമാനം മുന്‍പേ തന്നെ സഖ്യം കൈക്കൊണ്ടിരുന്നു. അന്തിമ തീരുമാനം അനുസരിച്ച് ബി​എ​സ്പി 38 സീ​റ്റി​ലും എ​സ്പി 37 സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സീ​റ്റ് വീ​തം തീരുമാനമായതിന് വെറും ആഴ്ചക​ള്‍​ക്കു​ള്ളി​ല്‍തന്നെ മ​ധ്യ​പ്ര​ദേ​ശി​ലെ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​യും സീ​റ്റു​ക​ളി​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കാ​നാ​യ​ത് സ​ഖ്യ​ത്തി​ന്‍റെ നേ​ട്ട​മാ​യി കാണാം.

 

 

Read More