ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ.
7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. ഡല്‍ഹിയില്‍ 7ഉം ഹരിയാനയില്‍ 11ഉം ലോക്സഭ മണ്ഡലങ്ങളാണുള്ളത്.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി, അസംഗഢില്‍ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്വിജയ് സിംഗ്, ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്, അജയ് മാക്കന്, ബിജെപി സ്ഥാനാര്‍ഥിയും ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍, ബിജെപി നേതാവ് മീനാക്ഷി ലേഖി, ബീഹാറില്‍ കേന്ദ്രമന്ത്രി രാധ മോഹന്‍ സിംഗ് തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശ് 14, ഹരിയാന 10, മധ്യപ്രദേശ് 8, ബീഹാര്‍ 8, പശ്ചിമ ബംഗാള്‍ 8, ഡല്‍ഹി 7, ഝാര്‍ഖണ്ഡ് 4 എന്നിങ്ങനെയാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.