ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിയ്ക്ക് അവസാനിക്കും.
വൈകുന്നേരം 4 മണിവരെ 51.99% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതേസമയം പശ്ചിമ ബംഗാളിലെ നിരവധി മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു എങ്കിലും വോട്ടര്‍മാരില്‍ ഉത്സഹാത്തിന് കുറവില്ലായിരുന്നു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആറാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലാണ്. രണ്ടാം സ്ഥാനത്ത് ഝാര്‍ഖണ്ഡ് ആണ്.
4 മണിവരെയുള്ള പോളിംഗ് ശതമാനം: ഉത്തര്‍പ്രദേശ് 44.03%, ഹരിയാന 54.66%, മധ്യപ്രദേശ് 54.37%, ബീഹാര്‍ 46.26%, പശ്ചിമ ബംഗാള്‍ 70.88%, ഡല്‍ഹി 45.47%, ഝാര്‍ഖണ്ഡ് 58.32% എന്നിങ്ങനെയാണ് പോളിംഗ് നടന്നിരിക്കുന്നത്.
7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 968 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശ് 14, ഹരിയാന 10, മധ്യപ്രദേശ് 8, ബീഹാര്‍ 8, പശ്ചിമ ബംഗാള്‍ 8, ഡല്‍ഹി 7, ഝാര്‍ഖണ്ഡ് 4 എന്നിങ്ങനെയാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.