Home> India
Advertisement

മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി

ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നൽകുന്നു.

മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകൾക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നൽകുന്നു.

ബില്ലിന്‍മേല്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. 

കേന്ദ്രനിയമ മന്ത്രി രലിശങ്കര്‍ പ്രസാദാണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബിൽ പരിഗണിക്കരുതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

കഴിഞ്ഞ ഓഗസ്റ്റിൽ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള നൂറോളം കേസുകൾക്ക് പുറമെ 2017 ൽ മുന്നൂറോളം മുത്തലാഖുകൾ ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോകസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെ മുസ്ലിം വ്യക്ത നിയമ ബോര്‍ഡ് എതിര്‍ത്തിരുന്നു. 

Read More