Home> India
Advertisement

Arjun Singh Joins TMC : ബിജെപി എംപിയും ബംഗാൾ ബിജെപി മുൻ ഉപാധ്യക്ഷനുമായിരുന്നു അർജുൻ സിങ് ടിഎംസിയിൽ ചേർന്നു

Arjun Singh ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 2020ലാണ് ബിജെപി അർജുൻ സിങിന് പാർട്ടിയുടെ ഉപാധ്യക്ഷനായി നിയമിക്കുന്നത്

Arjun Singh Joins TMC : ബിജെപി എംപിയും ബംഗാൾ ബിജെപി മുൻ ഉപാധ്യക്ഷനുമായിരുന്നു അർജുൻ സിങ് ടിഎംസിയിൽ ചേർന്നു

കൊൽക്കത്ത : ബിജെപിയുടെ ലോക്സഭ എംപിയും പശ്ചിമ ബംഗാൾ ബിജെപി മുൻ ഉപാധ്യക്ഷനുമായിരുന്നു അർജുൻ സിങ് തൃണമൂൽ  കോൺഗ്രസിൽ ചേർന്നു. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കൊൽക്കത്തയിൽ വെച്ച് അർജുൻ സിങിനെ പാർട്ടിലേക്ക് ക്ഷെണിക്കുകയും ചെയ്തു. തൃണമൂൽ നേതാക്കളുമായി നടത്തിയ നീണ്ട വിവിധ യോഗങ്ങൾക്ക് ശേഷമാണ് ബിജെപി മുൻ സംസ്ഥാന ഉപാധ്യക്ഷന്റെ ടിഎംസിലേക്കുള്ള പ്രവേശനം. 

"രാഷ്ട്രീയത്തിൽ അവസാനവാക്കായി വിശേഷിപ്പിക്കാവുന്ന ഒന്നുമില്ല" ടിഎംസി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ അർജുൻ സിങ് മാധ്യമങ്ങളോടായി പറഞ്ഞു. ബംഗാൾ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കവെയാണ് അർജുൻ സിങിന്റെ കൂട്മാറ്റം. സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ ലോക്സഭ എംപി നേരത്തെ പലതവണ രംഗത്തെത്തിയിരുന്നു.

ALSO READ : ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ്; ഡൽഹി സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ടിഎംസിയിൽ നിന്ന് തന്നെ അർജുൻ സിങ് ബിജെപിയിലെത്തുന്നത്. തിരഞ്ഞെടുപ്പിൽ അർജുൻ ടിഎംസിയുടെ പ്രൊഫ ദേവ്ദൂത് ഷീതിനെ തോൽപ്പിച്ച് ലോക്സഭയിലേക്കെത്തുകയും ചെയ്തു. നേരത്തെ ഭട്ട്പാറ മണ്ഡലത്തിൽ നിന്ന് ടിഎംസി ടിക്കറ്റിൽ നാല് തവണ അർജുൻ സിങ് ലോക്സഭയിലെത്തിട്ടുണ്ട്.  ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 2020ലാണ് ബിജെപി  അർജുൻ സിങിന് പാർട്ടിയുടെ ഉപാധ്യക്ഷനായി നിയമിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More