Home> India
Advertisement

പിണറായി വിളിച്ചു 'അതിഥി തൊഴിലാളികള്‍';ഡല്‍ഹിയില്‍ അവര്‍ പാലായനത്തില്‍;സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം!

രാജ്യം കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ലോക്ഡൌണിലാണ്.

പിണറായി വിളിച്ചു 'അതിഥി തൊഴിലാളികള്‍';ഡല്‍ഹിയില്‍ അവര്‍ പാലായനത്തില്‍;സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം!

ന്യൂഡെല്‍ഹി:രാജ്യം കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ലോക്ഡൌണിലാണ്.
21 ദിവസത്തെ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ 
എന്ന് വിളിക്കുകയും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തം ആണെന്നും പറഞ്ഞു.

കേരളത്തില്‍ കമ്മ്യൂണിറ്റികിച്ചന്‍ തുടങ്ങുകയും ആരെയും പട്ടിണിക്കിടില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തു.ഇങ്ങനെ തൊഴിലില്ലാതെ നില്‍ക്കുന്ന മറുനാട്ടില്‍ നിന്നെത്തിയവരെ സംരക്ഷിക്കുന്നതിനായി 
കേരളം തയ്യാറായി,എന്നാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലേക്ക് കൂട്ടപാലായനം നടത്തുന്ന കാഴ്ച്ചയാണ്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവേ ഇതാണ് സാഹചര്യം,ലോക്ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് നിങ്ങള്‍ എവിടെ നില്‍ക്കുന്നുവോ അവിടെ 
തന്നെ നില്‍ക്കുക എന്നാണ്.എന്നാല്‍ ഡല്‍ഹിയിലെ ആനന്ദ്വിഹാര്‍ ബസ് ടെര്‍മിനല്‍ ഒക്കെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനായി എത്തിയ തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആദ്യം കാല്‍നടയായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് സ്വന്തം നാട്ടിലേക്ക് പോകാനൊരുങ്ങിയ തൊഴിലാളികള്‍ പിന്നീട് ബസ്‌ ടെര്‍മിനലില്‍ എത്തുകയായിരുന്നു.
ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഇവര്‍ക്കായി വാഹനം സജ്ജമാക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതും തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് പ്രേരിപ്പിച്ചു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എവിടെയാണോ നിങ്ങള്‍ നില്‍ക്കുന്നത് അവിടെ തന്നെ നില്‍ക്കണം എന്ന് നിര്‍ദേശിക്കുകയായിരുന്നു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ആരും ഡല്‍ഹി വിട്ട് പോകേണ്ട എന്ന് പറയുകയും ചെയ്തു.എന്തായാലും ഇപ്പോള്‍ തൊഴിലാളികള്‍ കൂട്ടപാലായനത്തിലാണ്.കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനായി
സാമൂഹ്യവ്യാപനം തടയുക എന്ന ലെക്ഷ്യത്തോടെ പ്രഖ്യാപിച്ച ലോക്ഡൌണ്‍ ഇപ്പോള്‍ തൊഴിലാളികള്‍ പാലായനം തുടങ്ങിയതോടെ ലക്ഷ്യത്തില്‍ നിന്ന് അകലുമോ 
എന്ന് ആശങ്കയുണ്ട്.യാതൊരു നിയന്ത്രണവും പാലിക്കാതെ നൂറുകണക്കിന് പേരാണ് കൂട്ടത്തോടെ ബസ്‌ ടെര്‍മിനലിലും മറ്റും എത്തിയിരിക്കുന്നത്.
ആള്‍കൂട്ടം ഒഴിവാക്കുന്നതിനും മറ്റുമുള്ള നടപടികള്‍ ഇവിടെ ഉണ്ടാകുന്നുമില്ല.എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

Also Read:ലോക്ഡൌണ്‍; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂട്ടപലായനം;ഡല്‍ഹിയില്‍ നിന്ന് ആരും പോകേണ്ടെന്ന് കെജരിവാള്‍!

 


ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തൊഴിലാളികളുടെ പാലായനം സംബധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യപെട്ടിട്ടുണ്ട്.ഈ തൊഴിലാളികള്‍ക്ക് 
ഭക്ഷണവും താമസവും ഉറപ്പ്വരുത്തണം എന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിനായുള്ള ഫണ്ട്‌ ദുരിതാശ്വാസ നിധിയില്‍ നിന്ന് 
ഉപയോഗിക്കാം എന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Read More