Home> India
Advertisement

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ച്, സൊമാറ്റോയിലൂടെ വാങ്ങിയ ഫ്രൈഡ് റൈസിൽ ചത്ത പാറ്റ; ഫുഡ് ഡെലവറി വമ്പന്മാർക്കെതിരെ സോഷ്യൽമീഡിയ

Bengaluru Swiggy Zomato Issue : ഇരു സംഭവങ്ങളും നടന്നിരിക്കുന്നത് ബെംഗളൂരിവിലാണ്

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ച്, സൊമാറ്റോയിലൂടെ വാങ്ങിയ ഫ്രൈഡ് റൈസിൽ ചത്ത പാറ്റ; ഫുഡ് ഡെലവറി വമ്പന്മാർക്കെതിരെ സോഷ്യൽമീഡിയ

ഇന്ന് ഭക്ഷണം പുറത്ത് നിന്നും വാങ്ങാൻ നിരവധി പേർ ആശ്രയിക്കുന്നത് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെയാണ്. നഗരങ്ങളിൽ മാത്രം ഒതുങ്ങുന്ന നിന്നിരുന്ന ഈ ആപ്പുകളുടെ സേവനം നമ്മുടെ ഗ്രാമങ്ങളിലും എത്തിച്ചേർന്നിരിക്കുകയാണ്. ഉപയോക്താവിന് തങ്ങൾക്ക് ഇഷ്ടമുള്ള ഏത് വിഭാവും നിമിഷ നേരങ്ങൾക്കുള്ളിൽ തങ്ങളുടെ തീൻമേശയിൽ എത്തിക്കാൻ സാധിക്കുന്നതാണ്. അതേസമയം ചില സമയങ്ങളിൽ ഈ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെ പൂർണ്ണമായിട്ടും വിശ്വസിക്കാനോ ആശ്രയിക്കാനോ സാധിക്കില്ല. 

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ജീവനുള്ള ഒച്ചിന് കണ്ടെത്തിയതെല്ലാം ഇതിനുദ്ദാഹരണമാണ്. അതും മറ്റൊരു പ്ലാറ്റ്ഫോം വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതിന് ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമത്തെ സംഭവം അതെ നഗരത്തിൽ തന്നെ നടക്കുന്നത്. ഈ രണ്ട് സംഭവങ്ങളും നടന്നിരിക്കുന്നത് ബെംഗളൂരു നഗരത്തിലാണ്. അത് കൂടാതെ ഫുഡ് ഡെലിവറി ആപ്പുകളിൽ വമ്പന്മാരായ സ്വിഗ്ഗിയിലും സൊമാറ്റോയിലൂടെയും വാങ്ങിയ ഭക്ഷണത്തിലാണ് ജീവനുള്ള ഒച്ചിനെയും ചത്ത പാറ്റയെ കണ്ടെത്തിയിരിക്കുന്നത്.

ALSO READ : Sullia: വനത്തിനോട് ചേർന്ന് കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, വിഷം നൽകിയതെന്ന് സംശയം; അന്വേഷണം

ജീവനുള്ള ഒച്ച്

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ധവാൻ സിങ് എന്ന യുവാവ് ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ജീവനുള്ള ഓച്ചിനെ കണ്ടെത്തിയത്. ധവാൻ സ്വിഗ്ഗിയിലൂടെ വാങ്ങിയ സാലഡിലാണ് ജീവനുള്ള ഒച്ചിനെ കണ്ടെത്തിയത്. ഈ വിവരം ധവാൻ എക്സിലൂടെ സ്വിഗ്ഗിയെ അറിയിക്കുകയും ചെയ്തു. ഓർഡർ സംബന്ധിച്ചുള്ള വിവരങ്ങൾ സ്വിഗ്ഗി ആരായുകയും ചെയ്തു. അതേസമയം സ്വിഗ്ഗിയുടെ കസ്റ്റമർ കെയർ റീഫണ്ട ചെയ്യാൻ പോലും തയ്യാറായില്ലയെന്ന് യുവാവ് മറ്റൊരു ട്വീറ്റിൽ അറിയിക്കുകയും ചെയ്തു.

ഫ്രൈഡ് റൈസിൽ ചത്ത പാറ്റ

സാലഡിൽ ഒച്ചിനെ കണ്ടത്തുന്നതിന് നാല് ദിവസം മുമ്പാണ് ഓൺലൈൻ വഴി ഫ്രൈഡ് റൈസിൽ ചത്ത പാറ്റയെ ലഭിക്കുന്നത്. ബെംഗളൂരു സ്വദേശിനിയായ യുവതി സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തുന്നത്. ഈ വരം എക്സിലൂടെ അറിയിച്ചപ്പോൾ ഖേദം പ്രകടിപ്പിച്ച സൊമാറ്റോ ഓർഡർ സംബന്ധിച്ചുള്ള വിവരങ്ങൾ യുവതിയിൽ നിന്നും ശേഖരിക്കുകയും ചേയ്തു.

ഈ സംഭവത്തിന് പിന്നാലെ ഫുഡ് ഡെലിവെറി വമ്പന്മാർക്കെതിരെ വലിയ തോതിലാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Read More