Home> India
Advertisement

മദ്യ ഫാ​ക്ട​റി​ക​റികളില്‍ ഇനി നിര്‍മ്മിക്കുക സാ​നി​റ്റൈ​സ​ര്‍ ....!!

രാ​ജ​സ്ഥാ​നി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് അ​നു​മ​തി നല്‍കി സര്‍ക്കാര്‍. സംസ്ഥാനത്തെ 9 മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്കാണ് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് അനുമതി.

മദ്യ ഫാ​ക്ട​റി​ക​റികളില്‍ ഇനി നിര്‍മ്മിക്കുക സാ​നി​റ്റൈ​സ​ര്‍ ....!!

ജയ്‌പൂര്‍ :  രാ​ജ​സ്ഥാ​നി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് അ​നു​മ​തി നല്‍കി സര്‍ക്കാര്‍.  സംസ്ഥാനത്തെ 9 മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്കാണ്  സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് അനുമതി.

കൊ​റോ​ണ വൈ​റ​സി​നെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന കാര്യങ്ങളാണ് സോപ്പ് ഉപയോഗിച്ച്  കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നത്. 

കൊ​റോ​ണയ്ക്കെതിരെയുള്ള പ്ര​ധാ​ന പ്ര​തി​രോ​ധ൦ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക  എന്നതാണ്. ജലത്തിന്‍റെ അഭാവത്തില്‍  കൈ​കള്‍  അണുവിമുഖ്തമാക്കുന്നതിനുള്ള സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​നാണ്  മ​ദ്യ ഫാ​ക്ട​റി​കള്‍​ക്ക് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കിയിരിക്കുന്നത്.

സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ളി​ലു​ള്ള  9 ഫാ​ക്ട​റി​ക​ള്‍​ക്കാ​ണ് അനു​മ​തി. ക​രി​ഞ്ച​ന്ത വി​ല്പ​ന ത​ട​യു​ന്ന​തി​നും ന്യാ​യ​വി​ല​യ്ക്ക് സാ​നി​റ്റൈ​സ​ര്‍ ലഭ്യമാക്കുന്നതി​നും വേ​ണ്ടി​യാണ്  സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗം​ഗാ​ന​ഗ​ര്‍ ഷു​ഗ​ര്‍ മി​ല്‍​സി​ന്‍റെ 5 യൂ​ണി​റ്റു​ക​ള്‍​ക്ക് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ക്കാ​ന്‍ അ​ടു​ത്തി​ടെ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു 4  സ്വ​കാ​ര്യ കമ്പനിക​ള്‍​ക്ക് അ​നു​മ​തി ന​ല്കി​യ​ത്.  ജയ്‌പൂര്‍, അ​ല്‍​വ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ഈ ​കമ്പനി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അതേസമയം, ആ​ദ്യ ബാ​ച്ചാ​യി 180ml​ന്‍റെ 2.70 ല​ക്ഷം കു​പ്പി സാ​നി​റ്റൈ​സ​ര്‍ ന​ല്കി​യെ​ന്നും ഉ​ത്പാ​ദ​നം ദി​വ​സം​തോ​റും 5 ല​ക്ഷം കു​പ്പി​യായി വര്‍ദ്ധിപ്പിക്കുമെന്നും ഗം​ഗാ​റാം ഷു​ഗ​ര്‍ മി​ല്‍​സ് ഡ​യ​റ​ക്ട​ര്‍ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

 

Read More