Home> India
Advertisement

കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് നുണകളും ആശങ്കകളും; കടന്നാക്രമിച്ച് മോദി

രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസിന് ഒരിക്കലും ജനങ്ങളുടെ മനസറിയാന്‍ കഴിഞ്ഞില്ലെന്നും, ജനങ്ങളുടെ കഠിനാധ്വാനത്തെ അവര്‍ വിശ്വാസത്തിലെടുത്തില്ലെന്നും മോദി പറഞ്ഞു

കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് നുണകളും ആശങ്കകളും; കടന്നാക്രമിച്ച് മോദി

ഇന്‍ഡോര്‍: ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നുണകളും ആശങ്കകളും പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

മദ്ധ്യപ്രദേശിലെ രാജ്ഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസിനെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസിന് ഒരിക്കലും ജനങ്ങളുടെ മനസറിയാന്‍ കഴിഞ്ഞില്ലെന്നും, ജനങ്ങളുടെ കഠിനാധ്വാനത്തെ അവര്‍ വിശ്വാസത്തിലെടുത്തില്ലെന്നും മോദി പറഞ്ഞു.

കേന്ദ്രത്തിലായിരുന്നപ്പോഴും കഴിഞ്ഞ നാല് വര്‍ഷക്കാലം മദ്ധ്യപ്രദേശിലെ പാവപ്പെട്ട ജനതയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ഈ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്നും മോദി പറഞ്ഞു.

സ്വച് ഭാരത്‌ പദ്ധതി പ്രകാരം കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ എട്ട് കോടി മുപ്പതിനായിരം കക്കൂസുകള്‍ നിര്‍മ്മിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജന സംഘിന്‍റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ വീക്ഷണങ്ങളാണ് ഇന്ത്യയുടെ വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക മേഖലകള്‍ വളരുന്നതില്‍ പങ്ക് വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More