Home> India
Advertisement

നവജാത ശിശു മരണം: മാക്സ് ഹോസ്പിറ്റലിന്‍റെ ലൈസന്‍സ് റദ്ദാക്കി

ജീവനോടെ ഉണ്ടായിരുന്ന നവജാത ശിശു മരിച്ചെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി.

നവജാത ശിശു മരണം: മാക്സ് ഹോസ്പിറ്റലിന്‍റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡൽഹി: ജീവനോടെ ഉണ്ടായിരുന്ന നവജാത ശിശു മരിച്ചെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി. 

കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിക്കു വീഴ്ച പറ്റിയെന്നും ഇതേതുടർന്നു ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്നുവെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു.

ക​ഴി​ഞ്ഞ മാസം ഇരട്ടനവജാത ശിശുകൾ മരിച്ചെന്നു വിധിയെഴുതി മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ കുട്ടികളെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യിരുന്നു. ഈ ഇ​ര​ട്ട കുട്ടികളിൽ ഒരാൾക്കു ജീവനുണ്ടെന്ന് പിന്നീട് കണ്ടെത്തി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് എ​ടു​ത്ത​പ്പോ​ഴാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഇതേതുടർന്നു കുട്ടിയെ മറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

 

Read More