Home> India
Advertisement

കനല്‍ തരിപോലും ഇല്ല കണ്ട്പിടിക്കാന്‍..ഡല്‍ഹിയില്‍!

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ശക്തമായ മത്സരമാണ് പലമണ്ഡലങ്ങളിലും ത്രികോണമത്സരത്തിന്‍റെ പ്രതീതി സൃഷ്ടിക്കുന്നതിനും പ്രതാപ കാലത്തേക്ക് മടങ്ങിവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്‌ കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ രാജ്യതലസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ അവസ്ഥ പരമദയനീയമാണ്.

ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഡല്‍ഹിയില്‍ ഒരു സ്വാധീന ശക്തിയാണ്.എന്നാല്‍ ഇടതുപക്ഷരാഷ്ട്രീയം ഡല്‍ഹിയില്‍ ജെഎന്‍യു വിന് പുറത്തേക്ക് വളര്‍ന്നിട്ടില്ല എന്നതാണ് യാതാര്‍ത്ഥ്യം.അതേസമയം ഇക്കുറി സിപിഎമ്മും സിപിഐ യും മൂന്ന് സീറ്റുകളില്‍ മത്സരരംഗത്തുണ്ട്.വാസിര്‍പുര്‍,ബദര്‍പുര്‍,കാരാവല്‍ നഗര്‍ എന്നീ നിയമസഭാസീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.ഭവാന,പാലം,തിമാര്‍പുര്‍ എന്നീ സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.

ഇടത് പാര്‍ട്ടികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് പരസ്പരം മത്സരിക്കണ്ടെന്നും ഇടത് ഐക്യത്തിന്‍റെ പേരില്‍ ധാരണയോടെ മത്സരിക്കുന്നതിനും തീരുമാനിക്കുകയും ചെയ്തത്.ഇടത് സഖ്യത്തിന്‍റെ ഭാഗമായി ഫോര്‍വേര്‍ഡ് ബ്ലോക്കും മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.എന്നാല്‍ ഈ സീറ്റുകളിലോന്നും വിജയ സാധ്യതയില്ല എന്ന് ഇടത് പാര്‍ട്ടികളുടെ നേതൃത്വത്തിന് നന്നായി അറിയാം.എങ്കിലും മത്സരിക്കുകയാണ്.ഒരു തരി കനല്‍ എങ്കിലും അവശേഷിച്ചാലും പോരാടണമെന്നാണല്ലോ,എന്നാല്‍ രാജ്യത്തെ വലിയ രാഷ്ട്രീയ ശക്തിയായിരുന്ന ഇടതുപക്ഷം ഇന്നത്തെ അവസ്ഥയില്‍ ആയതിന്‍റെ ഉത്തരവാദിത്തം ആ പാര്‍ട്ടികളെ നയിക്കുന്ന നേതാക്കളുടെത് തന്നെയാണ്.

രാഷ്ട്രീയ സഖ്യങ്ങളിലൂടെയോ അടവ് നയങ്ങളിലൂടെയോ തൊഴിലാളി കര്‍ഷക പ്രക്ഷോങ്ങളിലൂടെയോ രാഷ്ട്രീയ അധികാരത്തില്‍ എത്തുന്നതിനുള്ള തന്ത്രപരമായ നീക്കം ഇടത് നേതാക്കളുടെ ഭാഗത്ത് നിന്നും ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നതാണ് ഓരോ തെരെഞ്ഞെടുപ്പും ഇടത് പക്ഷ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം.

Read More