Home> India
Advertisement

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: മോദിക്കും രാഹുലിനും റോഡ് ഷോയ്ക്ക് അനുമതിയില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും റോഡ്ഷോ നടത്താൻ അനുമതി നിഷേധിച്ച് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍. രണ്ടാം ഘട്ട പ്രചാരണം സമാപിക്കുന്ന ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: മോദിക്കും രാഹുലിനും റോഡ് ഷോയ്ക്ക് അനുമതിയില്ല

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും റോഡ്ഷോ നടത്താൻ അനുമതി നിഷേധിച്ച് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍. രണ്ടാം ഘട്ട പ്രചാരണം സമാപിക്കുന്ന ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. 

സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങൾ, പൊതുജന അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ അനുപ് കുമാര്‍ സിംഗ് അറിയിച്ചു.

രണ്ടാം ഘട്ട പ്രചാരണം സമാപിക്കുന്ന ചൊവ്വാഴ്ച ഇരു പാര്‍ട്ടികളും അഹമ്മദാബാദില്‍ ശക്തി പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു. റോഡ് ഷോ കടന്നു പോകുന്ന വഴികൾ ജനനിബിഡമാകുകയും അത് സാധാരണക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുമെന്ന കാരണത്താലാണ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.

അതേസമയം, ബിജെപി ധര്‍ണിധര്‍ ദേരാസര്‍ മുതല്‍ ബാപ്പുനഗർ വരെ റോഡ് ഷോ നടത്താനുള്ള അനുമതി ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജഗന്നാഥ് മന്ദിര്‍ മുതല്‍ മേംകോ ചാര്‍ രാസ്താ വരെയും റാലി നടത്താന്‍ അനുമതി ചോദിച്ചിട്ടുണ്ട്. 
 
എല്ലാ തെരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായി നേതാക്കന്മാരുടെ ശക്തമായ വാക്പോര് ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ദൃശ്യമായിരുന്നു. 

അതേസമയം, ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 66.75% പോളിങ്ങ് രേഖപ്പെടുത്തി. 89 നിയോജകമണ്ഡലത്തിലേയ്ക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 93 നിയോജകമണ്ഡലത്തിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 
 
ഭരണം നിലനിര്‍ത്താനും ഭരണം പിടിച്ചെടുക്കാനുമുള്ള ഈ പോരാട്ടത്തിലെ വിജയിയെ ഡിസംബര്‍ 18 ന് അറിയാം.

 

;

 

Read More