Home> India
Advertisement

മിറാഷ് യുദ്ധവിമാനം തകര്‍ന്ന്‍ കൊല്ലപ്പെട്ട പൈലറ്റിന്‍റെ ഭാര്യ വ്യോമസേനയില്‍ ചേരും

ഇതുമായി ബന്ധപ്പെട്ട് നടന്ന സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഗരിമ പാസായി.

മിറാഷ് യുദ്ധവിമാനം തകര്‍ന്ന്‍ കൊല്ലപ്പെട്ട പൈലറ്റിന്‍റെ ഭാര്യ വ്യോമസേനയില്‍ ചേരും

ന്യൂഡല്‍ഹി: ബംഗളൂരുവില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്നു കൊല്ലപ്പെട്ട സ്ക്വാഡ്രോണ്‍ ലീഡര്‍ സമീര്‍ അബ്രോളിന്‍റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയില്‍ ചേരും. 

ഇതുമായി ബന്ധപ്പെട്ട് നടന്ന സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഗരിമ പാസായി. തെലങ്കാനയില്‍ ഉള്ള ദുണ്ടിഗല്‍ വ്യോമസേന അക്കാദമിയില്‍ എത്രയും പെട്ടെന്ന് ചേരുവാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. മാത്രമല്ല 2020 ജനുവരിയില്‍ ഗരിമ സേനയുടെ ഭാഗമാകും. 

റിട്ടയേര്‍ഡ് എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സമീര്‍ അബ്രോള്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് എച്ച്എഎല്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.  സഹ പൈലറ്റായ സിദ്ധാര്‍ത്ഥ നാഗിയും അന്നുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. 

പരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന അവര്‍ പറന്നുയര്‍ന്നശേഷം ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഈ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സമീറിന്‍റെ സഹോദരനായ സുശാന്ത്‌ അബ്രോള്‍. 

Read More