Home> India
Advertisement

മുസ്ലീം പള്ളിയ്ക്കായി ഭൂമി അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ...!

രാമ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്ന അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മുസ്ലീം പള്ളിയ്ക്കായി ഭൂമി അനുവദിച്ചതായി റിപ്പോര്‍ട്ട്.

മുസ്ലീം പള്ളിയ്ക്കായി ഭൂമി അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ...!

ലഖ്നൗ: രാമ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്ന അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മുസ്ലീം പള്ളിയ്ക്കായി ഭൂമി അനുവദിച്ചതായി റിപ്പോര്‍ട്ട്.

സുപ്രീംകോടതി വിധി പ്രകാരമാണ് 5 ഏക്കര്‍ ഭൂമി അനുവദിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കര്‍ ഉത്തരവിറക്കിയത്. അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സൊഹാവല്‍ താലൂക്കിലെ ദാനിപൂര്‍ ഗ്രാമത്തിലാണ് മുസ്ലീങ്ങള്‍ക്കായി അനുവദിച്ച 5 ഏക്കര്‍ ഭൂമി.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് സുന്നി വഖഫ് ബോര്‍ഡ് അടക്കം ഏതെങ്കിലും സംഘടനകള്‍ക്ക്  കൈമാറിയിട്ടില്ല. ഒപ്പം ഭൂമി ഏറ്റെടുക്കുമെന്ന് ഇതുവരെ കേസിലെ കക്ഷികളാരും അറിയിച്ചിട്ടുമില്ല.

എന്നാല്‍, അയോധ്യയില്‍ മുസ്ലീം പള്ളിയ്ക്കായി 5 ഇടങ്ങളില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിരുന്നു. അതില്‍നിന്നുമാണ് അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള സൊഹാവല്‍ താലൂക്കിലെ ദാനിപൂര്‍ ഗ്രാമം സര്‍ക്കാര്‍ മുസ്ലീം പള്ളിയ്ക്കായി അനുവദിച്ചത്.

ബുധനാഴ്ചയാണ് അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി "ശ്രീ റാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്", രൂപീകരിച്ചതായി പ്രധാനമന്ത്രി ലോക്സഭയില്‍ അറിയിച്ചത്.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.

Read More