Home> India
Advertisement

Kolkata Doctors Rape Murder Case: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; 24 മണിക്കൂർ പണിമുടക്കിലേക്ക് ഡോക്ടർമാർ, അവശ്യ സേവനങ്ങൾ മാത്രം

IMA Strike: പിജി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു.

Kolkata Doctors Rape Murder Case: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; 24 മണിക്കൂർ പണിമുടക്കിലേക്ക് ഡോക്ടർമാർ, അവശ്യ സേവനങ്ങൾ മാത്രം

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ 31കാരിയായ പിജി ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ എല്ലാ ആശുപത്രി സേവനങ്ങളും നിർത്തിവയ്ക്കും.

24 മണിക്കൂറാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഒപി സേവനങ്ങൾ നിർത്തിവയ്ക്കും. അത്യാഹിത വിഭാ​ഗത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് സേവനങ്ങൾ എല്ലാം തന്നെ നിർത്തിവയ്ക്കും. ഡോക്ടർമാരുടെ പണിമുടക്കിൽ എന്തെല്ലാം അവശ്യ സർവീസുകൾ നൽകുമെന്ന് അറിയാം.

ALSO READ: സംസ്ഥാനത്ത് 24 മണിക്കൂർ പണിമുടക്ക്; മെഡിക്കൽ കോളേജ് ഒപികളും പ്രവർത്തിക്കില്ല, വയനാടിനെ ഒഴിവാക്കി

ഓ​ഗസ്റ്റ് 17ന് രാവിലെ ആറ് മുതൽ ഓ​ഗസ്റ്റ് 18ന് രാവിലെ ആറ് വരെയാണ് പണിമുടക്ക്
ഡോക്ടർമാരുടെ പണിമുടക്കിനെ തുടർന്ന് രാജ്യത്തെ മിക്ക ആശുപത്രികളിലും സേവനങ്ങൾ ലഭ്യമാകില്ല
ഔട്ട് പേഷ്യന്റ് വിഭാ​ഗം (ഒപി) പ്രവർത്തിക്കില്ല
എമർജൻസിയല്ലാത്ത ഇലക്ടീവ് സർജറി മാറ്റിവയ്ക്കും
അത്യാഹിത വിഭാ​ഗം, അഡ്മിറ്റ് ചെയ്ത രോ​ഗികളുടെ ചികിത്സ, ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളുടെ ചികിത്സ എന്നിവ തടസപ്പെടില്ല
എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പണിമുടക്കിൽ പങ്കെടുക്കും
അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി അത്യാഹിത വിഭാ​ഗം പ്രവർത്തിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More