Home> India
Advertisement

കെജ്‌രിവാളിന്‍റെ നടപടിയെ സമരമെന്ന് വിളിക്കാനാകില്ല: ഹൈക്കോടതി

സമരം ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ആരാണ് അധികാരം നല്‍കിയതെന്നും ചോദിച്ചു

കെജ്‌രിവാളിന്‍റെ നടപടിയെ സമരമെന്ന് വിളിക്കാനാകില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. 

കെജ്‌രിവാളിന്‍റെ നടപടിയെ സമരമെന്ന് വിളിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സമരം ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ആരാണ് അധികാരം നല്‍കിയതെന്നും ചോദിച്ചു. ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ്ണയിരിക്കാനാകില്ലെന്നും ഹൈക്കോടതി ബോധ്യപ്പെടുത്തി.

അതേസമയം, ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കി ഐഎഎസ് അസോസിയേഷന്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും എല്ലാവരും എല്ലാ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ടെന്നും വ്യക്തമാക്കി ഐഎഎസ് അസോസിയേഷനും രംഗത്തെത്തിയതോടെ കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായേക്കും.

Read More