Home> India
Advertisement

ആര്‍ട്ടിക്കിള്‍ 370: കേന്ദ്രത്തെ പിന്തുണച്ച് കെജ്‌രിവാള്‍

കശ്മീരില്‍ ഇനി മുതല്‍ സമാധാനവും വികസനവും കൈവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 370: കേന്ദ്രത്തെ പിന്തുണച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ബില്ലിനെ പിന്തുണച്ച കെജ്‌രിവാള്‍  കശ്മീരില്‍ ഇനി മുതല്‍ സമാധാനവും വികസനവും കൈവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പറഞ്ഞത്.

 

 

ബിഎസ്പി എം.പി സതീഷ്‌ ചന്ദ്ര മിശ്ര, എഐഡിഎംകെ എം.പി നവനീത കൃഷ്ണന്‍, ബിജെഡി എം.പി പ്രസന്ന ആചാര്യ, വൈ.എസ്.ആര്‍ കോണ്‍ഗ്രെസ് എം.പി വിജയസായി റെഡ്ഡി തുടങ്ങിയവരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചത്. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തെ ഇവര്‍ അഭിനന്ദിക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

അതേസമയം കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയുടെ അന്ത്യം കുറിച്ചെന്നാണ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പ്രതികരിച്ചത്. 

ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് തങ്ങള്‍ നില കൊണ്ടതെന്നും ജീവന്‍ പോലും ഭരണഘടനക്ക് വേണ്ടി നല്‍കാന്‍ തയ്യാറാണെന്നും അതിനാല്‍ ഭരണഘടനക്കെതിരായ സര്‍ക്കാര്‍ നീക്കത്തെ അപലപിക്കുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. 

ഇത് രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും അവര്‍ പറഞ്ഞിരുന്നു.

Read More