Home> India
Advertisement

കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്?

ഗീതാഞ്ജലി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്.

 കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്?

ഗീതാഞ്ജലി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. 

പ്രശസ്ത ചലച്ചിത്ര താരം മേനകയുടെയും നിര്‍മ്മാതാവ് സുരേഷിന്‍റെയും ഇളയ മകളാണ് കീര്‍ത്തി. കീര്‍ത്തി ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്ത. 

ബോണി കപൂര്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവയ്ക്കുന്ന കീര്‍ത്തിയുടെ രാഷ്ട്രീയ പ്രവേശനം കരിയറിനെ ബാധിക്കില്ലേ എന്നും ആരാധകരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഇപ്പോഴിതാ, ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മയായ മേനക. 

ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും ഭര്‍ത്താവ് സുരേഷ്‌കുമാറും ഒരു ചിത്രമെടുത്തിരുന്നു. 

ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായാതോടെയാണ് കീര്‍ത്തിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. 

കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ടെങ്കിലും കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് മേനക പറയുന്നത്.ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്‌തവമില്ലെന്നും മേനക പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുണച്ച് ഡല്‍ഹിയില്‍ ആരംഭിച്ച താരങ്ങളുടെ കൂട്ടായ്മയില്‍ മേനകയും അംഗമാണ്.  മേനകയ്ക്ക് പുറമേ നടന്‍ ഗോപകുമാര്‍, നടി ജലജ എന്നിവരും കേരളത്തില്‍ നിന്നും കൂട്ടായ്മയുടെ  ഭാഗമായ മറ്റുള്ളവര്‍.

Read More