Home> India
Advertisement

കത്വ പീഡനം: രഹസ്യവിചാരണ വേണമെന്ന് സുപ്രീം കോടതി

കേസില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജമ്മു കാശ്മീര്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

കത്വ പീഡനം: രഹസ്യവിചാരണ വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന് സുപ്രീം കോടതി.

പ്രതികളെ കത്വ ജയിലില്‍ നിന്നും പഞ്ചാബിലുള്ള ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജമ്മു കാശ്മീര്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും കേസുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കണമെങ്കില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജനുവരി 17നാണ് എട്ടുവയസുകാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ സഞ്ജി റാം, മകന്‍ വിശാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ്മ, ഇവരുടെ സുഹൃത്ത്‌ പര്‍വേഷ് കുമാര്‍ എന്നിവരാണ് പ്രതികള്‍.

Read More