Home> India
Advertisement

ജമ്മുകശ്മീരില്‍ വെള്ളപ്പൊക്കം: ഗവര്‍ണര്‍ അടിയന്തരയോഗം വിളിച്ചു

ജമ്മുകശ്മീരില്‍ വെള്ളപ്പൊക്കം: ഗവര്‍ണര്‍ അടിയന്തരയോഗം വിളിച്ചു

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മുകശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 21 അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം.

21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്കാജനകമാണ്. ജനങ്ങള്‍  ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാല്‍ടാല്‍, പഹല്‍ഗാം റൂട്ടുകളിലെ ചാഞ്ചാടുന്ന കാലാവസ്ഥയും മോശം റോഡുകളും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കിയിരിക്കുന്നുവെന്നാണ് ജമ്മു പോലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയാണ് ഝലം നദീജലനിരപ്പ് ഉയരാന്‍ കാരണം. ആനന്ദ്‌നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത്. 

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

Read More