Home> India
Advertisement

കസ്ഗഞ്ച് കലാപം: സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാം നായിക്.

കസ്ഗഞ്ച് കലാപം: സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാം നായിക്.

സംഭവത്തിന്‌ പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി ദയനീയമാണെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രസ്ത്ത ആക്രമണം സംസ്ഥാനത്തെ ഒട്ടാകെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നലെ വെടിയേറ്റുമരിച്ച ചന്ദന്‍ ഗുപ്തയുടെ സംസ്കര ചടങ്ങുകള്‍ക്ക് ശേഷമാണ് ഇരു സമുദായങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജിലയില്‍ ഇന്റര്‍നെറ്റും മറ്റ് സംവിധാനങ്ങളും വിച്ഛെദിച്ചിരിക്കുകയാണ്. കസ്ഗഞ്ച് ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു.

അതേസമയം സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്ന് മന്ത്രി സിദ്ധാര്‍ത്ഥനാഥ്‌ സിംഗ് പറഞ്ഞു. കലാപത്തെത്തുടര്‍ന്നു 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More