Home> India
Advertisement

കര്‍ണ്ണാടക എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

73.7 ശതമാനമാണ് ഇത്തവണത്തെ വിജയം.

കര്‍ണ്ണാടക എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ബംഗളൂരൂ: മാര്‍ച്ച്‌ 21 മുതല്‍ ഏപ്രില്‍ 4 വരെ നടത്തിയ കര്‍ണ്ണാടക എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 73.7 ശതമാനമാണ് ഇത്തവണത്തെ വിജയം.

കര്‍ണാടക സെക്കന്‍ഡറി എജ്യുക്കേഷന്‍ എക്സാമിനേഷന്‍ ബോര്‍ഡ് ആണ് പത്താം ക്ലാസ് പരീക്ഷ നടത്തിയത്. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രുജന ഡി, നാഗാഞ്ജലി പരമേശ്വര നായിക് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.  രണ്ടുപേരും 625 ല്‍ 625 മാര്‍ക്കും നേടി.

വിദ്യാര്‍ഥികള്‍ക്ക് www.kaceb.kar.nic.in, karresults.nic.in എന്ന വെബ്സൈറ്റില്‍ ഫലം പരിശോധിക്കാവുന്നതാണ്. ഈ വെബ്സൈറ്റിലെ SSLC Results ലിങ്കില്‍ രജിസ്റ്റര്‍ നമ്പരും ജനനതീയതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും.

Read More