Home> India
Advertisement

കര്‍"നാടകം": വിമതര്‍ 23ന് നേരിട്ട് ഹാജരാകണമെന്ന് സ്പീക്കര്‍

 കര്‍

 

കര്‍"നാടകം": വിമതര്‍ 23ന് നേരിട്ട് ഹാജരാകണമെന്ന് സ്പീക്കര്‍ 

ബംഗളുരു: കര്‍ണാടകയില്‍ രൂക്ഷമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാന ഘട്ടത്തിലേയ്ക്ക്. വിശ്വാസ വോട്ടെടുപ്പ് ഇന്ന്‍ നടക്കും. 

ഇന്ന് തന്നെ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമെന്ന് സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ഉറപ്പ് നല്‍കി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്മേലുള്ള എല്ലാ നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നിയമസഭയിലേക്ക് പുറപ്പെടും മുന്‍പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

കൂടാതെ, വിമത എംഎല്‍എ മാരോട് സഭയില്‍ ഹാജരാകാനും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

അതേസമയം, വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതിലും അവരെ അയോഗ്യരാക്കുന്നതിലും തീരുമാനമെടുക്കുക വിശ്വാസവോട്ടെടുപ്പിന്‍റെ നടപടികള്‍ അവസാനിച്ച ശേഷം മാത്രമായിരിക്കുമെന്നും നാളെ ഈ എംഎല്‍എമാരെ താന്‍ നേരിട്ട് കാണുമെന്നും അതിന്‌ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും സ്പീക്കര്‍ പറഞ്ഞു.

ജൂലൈ 23ന് 11 മണിക്ക് തന്‍റെ ഓഫീസില്‍ ഹാജരാകണമെന്നാണ് വിമതര്‍ക്ക് സ്പീക്കര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍. രാജി സമര്‍പ്പിച്ച വിമതരില്‍ രാമലിംഗ റെഡ്ഡി മാത്രമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇദ്ദേഹം കഴിഞ്ഞ ദിവസം ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. സ്വന്തം സ്വാധീനമുപയോഗിച്ച്‌ വിമതരില്‍ ചിലരെയെങ്കിലും കൂടെക്കൊണ്ടുവരാന്‍ രാമലിംഗ റെഡ്ഡിയോട് ഗൗഡ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ശ്രീമന്ത് പാട്ടീലും ബി നാഗേന്ദ്രയും ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ഭരണസഖ്യം 99 ആയി. 

ബിജെപിക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാരില്‍ എച്ച്‌ നാഗേഷ് ബിജെപിയെ പിന്തുണച്ചേക്കും. അതോടെ ബിജെപിയ്ക്ക് 107 അംഗങ്ങളുടെ പിന്തുണ ലഭിക്കും. 

അതേസമയം, സഭയില്‍ ഭൂരിപക്ഷം നേടാനുള്ള അവസാന ശ്രമങ്ങളുമായി ഭരണസഖ്യ൦ ശക്തമായി രംഗത്തുണ്ട്. 

 

Read More