Home> India
Advertisement

കര്‍"നാടകം": സ്വതന്ത്ര എംഎല്‍എമാരുടെ ഹര്‍ജിയില്‍ വാദം നാളെ

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച 2 സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അടിയന്തിര ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു.

കര്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച 2 സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അടിയന്തിര ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. 

ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വൈകിക്കുകയാണെന്നും വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്നുമായിരുന്നു സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. സ്വതന്ത്ര എംഎല്‍എമാരായ എച്ച്‌ നാഗേഷും ആര്‍ ശങ്കറുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എന്നാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇന്ന് രാവിലെ വ്യക്തമാക്കിയത്.

അതേസമയം, സഭയില്‍ ഭൂരിപക്ഷം നേടാനുള്ള അവസാന ശ്രമങ്ങളുമായി ഭരണസഖ്യ൦ ശക്തമായി രംഗത്തുണ്ട്. 

രാജി പിന്‍വലിച്ച കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി, ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്‌ ഡി ദേവഗൗഡയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് ബിജെപിയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കൂടാതെ, സ്വന്തം സ്വാധീനമുപയോഗിച്ച്‌ 
വിമതരില്‍ ചിലരെ കൂടെക്കൊണ്ടുവരാന്‍ രാമലിംഗ റെഡ്ഡിയോട് ഗൗഡ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

എംടിബി നാഗരാജ്, കെ സുധാകര്‍ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ശ്രീമന്ത് പാട്ടീലും ബി നാഗേന്ദ്രയും ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ഭരണസഖ്യം 99 ആയി. 

ബിജെപിക്ക് 106 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടു സ്വതന്ത്ര എംഎല്‍എമാരില്‍ എച്ച്‌ നാഗേഷ് ബിജെപിയെ പിന്തുണച്ചേക്കും. അതോടെ ബിജെപിയ്ക്ക് 107 അംഗങ്ങളുടെ പിന്തുണ ലഭിക്കും. മുംബൈയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന വിമതരെയും സ്വന്തം എംഎല്‍എമാരെയും കൈവിട്ടുപോകാതെ ബിജെപിയും അണിയറ നീക്കം ശക്തമാക്കിയിരിയ്ക്കുകയാണ്. 

 

Read More