Home> India
Advertisement

Karnataka Rain: കര്‍ണാടകയില്‍ കനത്ത മഴ, ജനവാസ മേഖലകൾ വെള്ളത്തില്‍, ഗതാഗതം താറുമാറായി

കര്‍ണാടകയില്‍ പെയ്തിറങ്ങുന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായി.

Karnataka Rain: കര്‍ണാടകയില്‍ കനത്ത മഴ, ജനവാസ മേഖലകൾ വെള്ളത്തില്‍, ഗതാഗതം താറുമാറായി

Karnataka Rain: കര്‍ണാടകയില്‍ പെയ്തിറങ്ങുന്ന കനത്ത മഴ ജന ജീവിതം ദുസ്സഹമാക്കിയിരിയ്ക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന്  ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായി.

കനത്ത മഴയും ദുരിതങ്ങളും വ്യാപകമായതോടെ സംസ്ഥാനത്തെ നിരവധി ജില്ലകളില്‍  സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ആഴ്ചയിലധികമായി പെയ്തിറങ്ങുന്ന മഴ കനത്ത നാശമാണ് സംസ്ഥാനത്ത് വരുത്തിയിരിയ്ക്കുന്നത്. കനത്ത മഴയിൽ ബെംഗളൂരുവിലെ ഒട്ടു മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മിക്ക ഹൈവേകളും വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരിയ്ക്കുകയാണ്. 

Also Read:   മലവെള്ള പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു, കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍  നല്‍കിവരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. 

Also Read:  Kerala Weather Report: സംസ്ഥാനത്ത് ഇന്നും ഒറ്റയപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലായതിനാൽ, ആളുകളെ ചങ്ങാടങ്ങളില്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്. ബെല്ലന്തൂർ, സർജാപുര റോഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിംഗ് റോഡ്, ബിഇഎംഎൽ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിയ്ക്കുന്നത്.  

ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും നെറ്റിസൺസ് ട്വീറ്ററിൽ പങ്കുവെക്കുന്നുണ്ട്. 

നഗരത്തിലെ സിവിൽ ബോഡി ബിബിഎംപിയും ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. 1533 എന്ന ടോൾ ഫ്രീ നമ്പറും മഴ ഹെൽപ്പ് ലൈനായി പ്രവർത്തിക്കും. ബിബിഎംപിക്ക് 24×7 ഹെൽപ്പ്‌ലൈനും (2266 0000), വാട്ട്‌സ്ആപ്പ് ഹെൽപ്പ്‌ലൈനും (94806 85700) സോണൽ ഹെൽപ്പ്‌ലൈൻ നമ്പറുകളും ഉണ്ട്. 

ബെംഗളൂരുവില്‍ കനത്ത മഴയിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിൽ ഐടി കമ്പനികൾ സർക്കാരിന് കത്തെഴുതുകയും തങ്ങളുടെ അതൃപ്തി അറിയിക്കുകയും ചെയ്തു. മഹാദേവപുര, മാറത്തഹള്ളി, ഔട്ടർ റിംഗ് റോഡ് എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായതുമൂലം   സോഫ്റ്റ്‌വെയർ പ്രൊഫഷണലുകള്‍ക്ക് ഓഫീസില്‍ എത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. 

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നല്‍കുന്ന (Indian Meteorological Department (IMD)മു ന്നറിയിപ്പ് അനുസരിച്ച്  സെപ്റ്റംബര്‍ 9 വരെ സംസ്ഥാനത്തുടനീളം  ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.


 

Read More