Home> India
Advertisement

Karnataka Assembly Elections 2023: കർണാടകയിലേത് അഴിമതി സര്‍ക്കാരെന്ന് പരസ്യം; ഡികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Karnataka Assembly Elections 2023: മെയ് 10 ന് കർണാടകയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2019 നും 2023 നും ഇടയിൽ സംസ്ഥാനത്ത് നടന്ന അഴിമതി നിരക്ക് പട്ടിക വെളിപ്പെടുത്തുന്ന ഒരു കൂട്ടം പോസ്റ്ററുകളും പരസ്യങ്ങളും കോൺഗ്രസ് പുറത്തിറക്കിയിരുന്നു..

Karnataka Assembly Elections 2023: കർണാടകയിലേത് അഴിമതി സര്‍ക്കാരെന്ന് പരസ്യം; ഡികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Karnataka Assembly Election 2023: കര്‍ണാടകയിലേത് അഴിമതി സര്‍ക്കാരെന്ന പത്ര പരസ്യത്തിന്റെ പേരില്‍ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. കർണാടക സർക്കാരിലെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോൺഗ്രസിന്റെ പത്രപരസ്യത്തിനെതിരെ ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.  നിർദ്ദേശ പ്രകാരം ഇന്ന് രാത്രി 7 മണിക്ക് മുൻപ് മറുപടി നൽകണം. 

Also Read: Karnataka Assembly Elections 2023: ദൈവത്തിന്‍റെ പേര് രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നു, പ്രധാനമന്ത്രിയ്ക്കെതിരെ പരാതി

40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണ് കർണാടകയിലേതെന്നതായിരുന്നു പരസ്യത്തിലെ ആരോപണം. ഇതിനെ തുടർന്ന് ബിജെപി നേതാവ് ഓം പതക് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് ആരോപണങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.  സംഭവത്തിൽ കോൺഗ്രസ് പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ ലംഘിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. അതുകൊണ്ടുതന്നെ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Also Read: Mangal-Budh Gochar 2023: ചൊവ്വ-ബുധൻ സംക്രമം ഈ 4 രാശിക്കാർക്ക് നൽകും ഭാഗ്യദിനങ്ങൾ, നിങ്ങളും ഉണ്ടോ?

സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. രാഷ്‌ട്രീയ എതിരാളികളുടെ നേട്ടങ്ങളുടെ അഭാവം,   അഴിമതി രഹിത ഭരണം ഉറപ്പാക്കുന്നതിലെ പരാജയം, ദുഷ്പ്രവൃത്തികൾ എന്നിവയെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങളും സൂചനകളും രാഷ്‌ട്രീയ പ്രചാരണങ്ങളിൽ പ്രചരിക്കുമ്പോൾ വസ്തുതാപരമായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: തിരഞ്ഞെടുപ്പ് ആവേശത്തില്‍ BJP, ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത് 52 പുതുമുഖങ്ങള്‍

ബിജെപി 125-130 സീറ്റുകൾ നേടും, കനത്ത വിമത നീക്കങ്ങള്‍ക്കിടെ ആത്മവിശ്വാസത്തോടെ ബിഎസ് യെദിയൂരപ്പ

കർണാടകയിൽ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  BJP 125-130 സീറ്റുകൾ നേടി അധികാരം നിലനിര്‍ത്തുമെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ചൊവ്വാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 189 സീറ്റുകളില്‍ 125-130 സീറ്റുകൾ ബിജെപി നേടുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിൽ പാര്‍ട്ടി നേതാക്കള്‍ സന്തുഷ്ടരാണ് എന്നും BJP കർണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ വിയോജിപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ തടസ്സപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. മുതിർന്ന നേതാക്കളുടെ വിമത നീക്കങ്ങള്‍ക്കും രാജിയ്ക്കും ഇടയിലാണ് യെദിയൂരപ്പയുടെ അഭിപ്രായ പ്രകടനം എന്നത് ശ്രദ്ധേയമാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More