Home> India
Advertisement

സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍.

സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച്‌ തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. 

താന്‍ വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും തമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചതെന്നും കമല്‍ഹാസന്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

തന്‍റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം (എംഎന്‍പി) ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം.

അതേസമയം, ഇന്നലെ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്‌. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും കമല്‍ഹാസന്‍ പങ്കെടുക്കുകയുണ്ടായി. 

എംഎന്‍പി രൂപീകരിക്കുന്നതിനു മുന്നോടിയായി അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരെയും സന്ദര്‍ശിച്ചിരുന്നു. 

അതേസമയം, കമല്‍ഹാസന്‍ ദേശീയ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആകാംഷയോടെയാണ് വീക്ഷിക്കുന്നത്. 

 

Read More