ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയിലെ വെള്ളകടുവ കല്‍പ്പന ചത്തത് കോവിഡ് മൂലമല്ലെന്ന് മൃഗശാല അധികൃതര്‍.
മറ്റു പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും കടുവക്ക് ഉണ്ടായിരുന്നില്ല എന്നും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതും പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളു൦ മൂലമാണ് കടുവ ചത്തത് എന്നും അധികൃതര്‍ അറിയിച്ചു.
കടുവയുടെ സാമ്പിളുകള്‍ ബറെയ്ലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കടുവയ്ക്ക് കൊറോണ ഇല്ലെന്ന് വ്യക്തമായത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് വെള്ളക്കടുവ ചത്തത്. വ്യാഴാഴ്ചയാണ് സംസ്കരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സംസ്കാരം നടത്തിയത്.