Home> India
Advertisement

മോദിയുടെ 'ബെയില്‍ ഗാഡി'യ്ക്ക് മറുപടിയായി കപില്‍ സിബലിന്‍റെ 'ലിഞ്ച് പൂജാരി'

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ 'ബെയില്‍ ഗാഡി' എന്ന് പ്രധാനമന്ത്രി പരിഹസിച്ചതിനെ തിരിച്ചടിച്ചുകൊണ്ട് കപിൽ സിബല്‍ രംഗത്തെത്തി.

മോദിയുടെ 'ബെയില്‍ ഗാഡി'യ്ക്ക് മറുപടിയായി കപില്‍ സിബലിന്‍റെ 'ലിഞ്ച് പൂജാരി'

ന്യൂഡല്‍ഹി:  ബിജെപി സർക്കാരിനെ 'ലിഞ്ച് പൂജാരി' എന്ന് പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ 'ബെയില്‍ ഗാഡി' എന്ന് പ്രധാനമന്ത്രി പരിഹസിച്ചതിനെ തിരിച്ചടിച്ചുകൊണ്ട് കപിൽ സിബല്‍ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലിന്‍റെ പരിഹാസം. 

കോണ്‍ഗ്രസിന്‍റെ പല മുതിര്‍ന്ന നേതാക്കളെയും ജാമ്യത്തില്‍ വിട്ടയച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ 'ബെയില്‍ ഗാഡി' (ജാമ്യക്കാരുടെ വണ്ടി) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത്. 

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ കേന്ദമന്ത്രി ജയന്ത് സിന്‍ഹ പങ്കെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കപിൽ സിബൽ ബിജെപി സർക്കാരിനെ 'ലിഞ്ച് പൂജാരി' എന്ന് പരിഹസിച്ചത്. 

 

 

രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികളായ എട്ടുപേര്‍ക്ക് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് പ്രാദേശിക ബിജെപി നേതൃത്വം സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ജയന്ത് സിന്‍ഹ പ്രതികളെ ഹാരമണിയിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തിരുന്നു. 

ജയന്തിന്‍റെ ഈ നടപടിക്കെതിരെ പിതാവും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ പ്രതികരിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് യശ്വന്തിന്‍റെ' പ്രതികരണം. ജയന്തിന്‍റെ പ്രവര്‍ത്തിയെ തനിക്ക് അംഗീകരിക്കാനാകില്ലെന്നാണ് സിന്‍ഹ പറഞ്ഞത്.

Read More