Home> India
Advertisement

ജ്യോതിരാദിത്യ സിന്ധ്യ ഇനി BJP നേതാവ്... കാവിയണിഞ്ഞ് സിന്ധ്യ രാജകുടുംബം...!!

കോണ്‍ഗ്രസിന്‍റെ മുഖ്യധാര നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്നു മുതല്‍ BJP നേതാവ്...!!

ജ്യോതിരാദിത്യ സിന്ധ്യ ഇനി BJP നേതാവ്... കാവിയണിഞ്ഞ് സിന്ധ്യ രാജകുടുംബം...!!

ഭോപ്പാല്‍: കോണ്‍ഗ്രസിന്‍റെ മുഖ്യധാര നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്നു മുതല്‍ BJP നേതാവ്...!!

22 MLA മാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്‌ വിട്ടതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുയാണ്. മറുവശത്ത് BJP സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല എങ്കിലും സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നാണ് മുഖ്യമന്ത്രി കമല്‍ നാഥടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കളുടെ വാദം.

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത അധികാര തര്‍ക്കമാണ് ഇപ്പോള്‍ സിന്ധ്യയുടെ ചുവടുമാറ്റത്തില്‍ കലാശിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാന മുഖ്യമന്ത്രിയായി പരിഗണിക്കുമെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയായി നറുക്ക് വീണത് സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ കമല്‍ നാഥിനാണ്.

മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടതോടെ മ​ധ്യ​പ്ര​ദേ​ശ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്കായി AICC ജനറല്‍സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്‍റെ സഹ ചുമതലക്കാരനുമായ സിന്ധ്യയുടെ ലക്ഷ്യം. എന്നാല്‍, സംസ്ഥാന അദ്ധ്യക്ഷ പദവി സിന്ധ്യയ്ക്ക് നല്‍കാന്‍ കമല്‍ നാഥ് തയ്യാറായിരുന്നില്ല. കൂടാതെ, ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി ഏറെ അലംഭാവം കാട്ടുകയും ചെയ്തു.

ഇതിനിടെ, 2002 മു​ത​ല്‍ 2019 വ​രെ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭാം​ഗമായിരുന്ന അദ്ദേഹം കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 'സിന്ധ്യ കുടുംബം' പരാജയം കാണാത്ത ഗുണയില്‍ പരാജയപ്പെടുകയും ചെയ്തു. ഗുണയിലെ തന്‍റെ പരാജയത്തിന് പിന്നില്‍ കമല്‍ നാഥ് ആണെന്ന് സിന്ധ്യ ആരോപിക്കുകയും ചെയ്തിരുന്നു.

ജനപ്രിയ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സംസ്ഥാന കോണ്‍ഗ്രസില്‍ വേണ്ടത്ര പരിഗണന  നല്‍കാത്തത് പാര്‍ട്ടി ഉപേക്ഷിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വാര്‍ത്ത. എന്നാല്‍, ഇത് മറ്റൊരു "ഘര്‍ വാപസി"യാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമര്‍ശനം.

​ജ്യോതിരാദിത്യ സിന്ധ്യ അംഗമായ ഗ്വാ​ളി​യോ​ര്‍ രാ​ജ​കു​ടും​ബ​ത്തിന്‍റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. ​ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവായ മാ​ധ​വ്​​റാ​വു സി​ന്ധ്യ അ​ട​ക്ക​മു​ള്ള മു​ന്‍​ത​ല​മു​റ​ക്ക്​ ഹി​ന്ദു മ​ഹാ​സ​ഭ​യും ജ​ന​സം​ഘു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധം​ത​ന്നെയാണ് ഈ വിലയിരുത്തലിനു കാ​ര​ണം. ഗ്വാ​ളി​യോ​ര്‍ രാ​ജ​കു​ടും​ബ​ത്തില്‍നിന്നും മാ​ധ​വ്​​റാ​വു സി​ന്ധ്യയും ശേഷം ജ്യോതിരാദിത്യ സിന്ധ്യയുമാണ്‌ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങളായിരുന്നത്.

മുന്‍ പ്രധാനമന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്​​പേ​യി​ക്കൊ​പ്പം BJP​യു​ടെ സ്​​ഥാ​പ​ക അം​ഗ​മാ​ണ്​ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ മു​ത്ത​ശ്ശി രാ​ജ​മാ​ത വി​ജ​യ​രാജെ സി​ന്ധ്യ. കൂടാതെ, ജ്യോ​തി​രാ​ദി​ത്യ​യു​ടെ പി​താ​വ്​ മാ​ധ​വ്​​റാ​വു സി​ന്ധ്യ 1972ല്‍ ​പൊ​തു​ജീ​വി​തം ആരംഭിച്ചതും ജ​ന​സം​ഘ​ത്തി​ലൂ​ടെ​യാ​ണ്.

മാ​ധ​വ്​​റാ​വു സി​ന്ധ്യ കോണ്‍ഗ്രസില്‍ അംഗമാകുന്നതിന് പിന്നില്‍ ശക്തമായ കാരണമുണ്ടായിരുന്നു.  മാ​ധ​വ്​​റാ​വു സി​ന്ധ്യയുടെ ഭാര്യ മാ​ധ​വി രാ​ജെ സി​ന്ധ്യ​ക്ക്​ നേ​പ്പാ​ള്‍ രാ​ജ​കു​ടും​ബ​വു​മാ​യാ​ണ്​ ബ​ന്ധം. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കാ​ല​ത്ത്​ ജ​യി​ല്‍​വാ​സം ഒ​ഴി​വാ​ക്കി ഇ​ന്ദി​ര ഗാ​ന്ധി ചെ​യ്​​തു​കൊ​ടു​ത്ത ആ​നു​കൂ​ല്യ​ത്തി​ല്‍​നി​ന്നാ​ണ്​ ​മാ​ധ​വ്​​റാ​വു സി​ന്ധ്യ​യു​ടെ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം ആരംഭിക്കുന്നത്. 1977ല്‍ ​ഇ​ന്ദി​ര​യു​ടെ പി​ന്തു​ണ​യി​ല്‍ സ്വ​ത​ന്ത്ര എം.​പി​യാ​യി. 1980ല്‍ ​കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. അങ്ങിനെയാണ് ഗ്വാ​ളി​യോ​ര്‍ കു​ടും​ബ​ത്തി​ല്‍​നി​ന്ന്​ ഒരാള്‍ കുടുംബം പുലര്‍ത്തി വന്നിരുന്ന പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് കോ​ണ്‍​ഗ്ര​സ്​ പാര്‍ട്ടിയിലേയ്ക്ക്  കടന്നുവരുന്നത്‌.

പിന്നീട്, മാ​ധ​വ്​​റാ​വു സി​ന്ധ്യ 2001 സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ഹെ​ലി​കോ​പ്​​ട​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​പ്പോ​ള്‍ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രാ​ഷ്​​ട്രീ​യ​ത്തി​ലൂം അ​ദ്ദേ​ഹ​ത്തി​​ന്‍റെ പി​ന്തു​ട​ര്‍​ച്ചാ​വ​കാ​ശി​യാ​യി.

രാജസ്ഥാന്‍ മുന്‍ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ, ​യ​ശോ​ധ​ര സി​ന്ധ്യ തുടങ്ങിയ ഗ്വാ​ളി​യോ​ര്‍ രാ​ജ​കു​ടും​ബ​ത്തി​​ലെ പി​തൃ​ബ​ന്ധ​ങ്ങ​ള്‍ എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോള്‍, പി​താ​വിന്‍റെ വ​ഴി​യേ കോ​ണ്‍​ഗ്ര​സി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്​ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഇ​ക്കാ​ല​മ​ത്ര​യും​ ചെ​യ്​​ത​ത്.

എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും നേരിടേണ്ടി വന്ന അവഗണന അദേഹത്തെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും ചുവടുമാറി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ബിജെപിയില്‍ എത്തുമ്പോള്‍ ഗ്വാ​ളി​യോ​ര്‍ രാ​ജ​കു​ടും​ബം പൂ​ര്‍​ണ​മാ​യും ഒരു കൊടിക്കീഴില്‍ അണിനിരക്കുകയാണ്....

Read More