Home> India
Advertisement

Union Bank Of India 347 സ്പെഷ്യലിസ്റ്റ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, B Tech ക്കാർക്കും അപേക്ഷിക്കാം

Union Bank Of India Recruitment 2021-22 സ്പെഷ്യലിസ്റ്റ് മാനേജർമാരുടെ (Specialist Manager) ഒഴിവ്. 347 ഒഴിവിലേക്കാണ് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Union Bank Of India 347 സ്പെഷ്യലിസ്റ്റ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, B Tech ക്കാർക്കും അപേക്ഷിക്കാം

Mumbai : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ (Union Bank Of India) സ്പെഷ്യലിസ്റ്റ് മാനേജർമാരുടെ (Specialist Manager) ഒഴിവ്. 347 ഒഴിവിലേക്കാണ് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

സീനിയർ മാനേജർ, മനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ രണ്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ALSO READ ; Kerala Police Sports Quota യിൽ 43 ഹവിൽദാർ തസ്തികയിൽ ഒഴിവ്, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി September 10

ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്ന തസ്തികകൾ ഇവയാണ്. 

സീനിയർ മാനേജർ (റിസ്ക്) 60 - ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്കിന്റെ ഫിനാഷ്യൽ റിസ്ക് മാനേജമെന്റ് സർട്ടിഫിക്കേഷൻ, PRIMA യിൽ നിന്ന് പ്രൊഫഷണൽ റിസ്ക് മാനേജമെന്റ് സർട്ടിഫിക്കേഷൻ, CFA/CA/CMSA (ICWA)/PGDM (ഫിനാൻസ്), അല്ലെങ്കിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ നിന്ന് ബിരുദാനന്തര ബിരുദം. ഒപ്പം 5 വർഷത്തെ പ്രവർത്തി പരിചയവും

മാനേജർ (റിസ്ക്) 60 - ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്കിന്റെ ഫിനാഷ്യൽ റിസ്ക് മാനേജമെന്റ് സർട്ടിഫിക്കേഷൻ, PRIMA യിൽ നിന്ന് പ്രൊഫഷണൽ റിസ്ക് മാനേജമെന്റ് സർട്ടിഫിക്കേഷൻ, CFA/CA/CMSA (ICWA)/PGDM (ഫിനാൻസ്), അല്ലെങ്കിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ നിന്ന് ബിരുദാനന്തര ബിരുദം. ഒപ്പം 2 വർഷത്തെ പ്രവർത്തി പരിചയവും

മാനേജർ (സിവിൽ എൻജിനിയർ)- 7 - സിവിൽ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം- 3 വർഷത്തെ പ്രവർത്തി പരിചയം.

മാനേജർ (ആർക്കിടെക്ട്) - 7 - ആർക്കിടെക്ചർ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷൻ. കൂടാതെ ഓട്ടോകാഡ് അറിഞ്ഞിരിക്കണം.  3 വർഷത്തെ പ്രവർത്തി പരിചയം

മാനേജർ (ഇലക്ട്രിക്കൽ എൻജിനിയർ)- 2 - ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം- 3 വർഷത്തെ പ്രവർത്തി പരിചയം

മാനേജർ (പ്രിന്റിങ് ടെക്നോളജിസ്റ്റ്) - 1 - പ്രിന്റിങ് ടെക്നോളജി ബിരുദം- 3 വർഷത്തെ പ്രവർത്തി പരിചയം

ALSO READ : Job Alert 2021: എൽ.ബി.എസിൽ തൊഴിലധിഷ്ടിത കോഴ്സുകൾ, പ്രോജക്റ്റ് ഫെല്ലോ ഒഴിവ്

മനേജർ (ഫോറെക്സ്) - 50 - ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഫിനാൻസ്, ഇന്റനാഷ്ണൽ ബിസിനസ്, ട്രേഡ് ഫിനാൻസ് എന്നിവയിൽ ഏതൊങ്കിലും ഒന്നിൽ MBA/PGDBA/PGDBM/PGPM/PGDM ഫോറെക്സിൽ AIBF സർട്ടിഫിക്കേറ്റുള്ളവർക്ക് മുൻഗണന. 3 വർഷത്തെ പ്രവർത്തി പരിചയം.

മനേജർ (ചാർട്ടേർഡ് അക്കൗണ്ടന്റ്)- 14 - ICAI അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് നേടിയ CA യോഗ്യത - 2 വർഷത്തെ പ്രവർത്തി പരിചയം.

അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ ഓഫീസർ) - ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, പ്രൊഡക്ഷൻ. മെറ്റലർജി, ഇല്കട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ടെക്സ്റ്റൈൽ, കെമിക്കൽ എന്നിവയിൽ എൻജിനിയറിങ് ബിരദം അല്ലെങ്കിൽ ബി.ഫാർമ.

അസിസ്റ്റന്റ് മനേജർ (ഫോറെക്സ്) - 50 - ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഫിനാൻസ്, ഇന്റനാഷ്ണൽ ബിസിനസ്, ട്രേഡ് ഫിനാൻസ് എന്നിവയിൽ ഏതൊങ്കിലും ഒന്നിൽ MBA/PGDBA/PGDBM/PGPM/PGDM ഫോറെക്സിൽ AIBF സർട്ടിഫിക്കേറ്റുള്ളവർക്ക് മുൻഗണന.

ALSO READ : Employment News: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ്, ബിരുദം യോഗ്യത

എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്?

1. യൂണിയൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ unionbankofindia.co.in പ്രവേശിക്കുക.

2. തുടർന്ന് ബാങ്കിന്റെ റിക്രൂട്ട്മെന്റ് പേജിൽ പ്രവേശിച്ച്, സ്പെഷ്യലിസ്റ്റ് ഓഫീസേഴ്സ് റിക്രൂട്ട്മെന്റ് 2021-22 എന്നതിൽ ക്ലിക്ക് ചെയ്യുക. 

3. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ CLICK HERE TO APPLY ONLINE എന്നതിൽ ക്ലിക്ക് ചെയ്യുക.

4. ശേഷം ന്യൂ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത്. നിർദേശിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും നൽകി പേയ്മെന്റും നടത്തി അപേക്ഷ സമർപ്പിക്കുക.

പരീക്ഷ ഓൺലൈൻ മുഖേനയാണ്. അതിന് ശേഷം ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും നടത്തിയതിന് ശേഷമാകും നിയമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 
Read More