Home> India
Advertisement

JNU Entrance: പരീക്ഷ മെയ്‌ 11 മുതല്‍, രജിസ്ട്രേഷന്‍ 31 വരെ...

വഹര്‍ലാല്‍ നെഹ്‌റു സര്‍വകലശാലയിലേക്കുള്ള പ്രവേശനപരീക്ഷകള്‍ മെയ്‌ 11 മുതല്‍ ആരംഭിക്കും. വിവിധ പ്രോഗ്രാമുകളിലേക്ക് നടക്കുന്ന പരീക്ഷകളുടെ രജിസ്ട്രേഷന്‍ മാര്‍ച്ച് 31 വരെയാണ്.

JNU Entrance: പരീക്ഷ മെയ്‌ 11 മുതല്‍, രജിസ്ട്രേഷന്‍ 31 വരെ...

വഹര്‍ലാല്‍ നെഹ്‌റു സര്‍വകലശാലയിലേക്കുള്ള പ്രവേശനപരീക്ഷകള്‍ മെയ്‌ 11 മുതല്‍ ആരംഭിക്കും. വിവിധ പ്രോഗ്രാമുകളിലേക്ക് നടക്കുന്ന പരീക്ഷകളുടെ രജിസ്ട്രേഷന്‍ മാര്‍ച്ച് 31 വരെയാണ്.

നാഷണല്‍ ടെസ്റ്റിംഗ് എജന്‍സിയാണ് പരീക്ഷകളുടെ നടത്തിപ്പുക്കാര്‍. ഓരോ പ്രോഗ്രമിലെയും പ്രവേശനത്തിന് ആവശ്യമായ യോഗ്യതകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍ നിന്നുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.

ബി.എ. (ഓണേഴ്‌സ്), ഇന്റഗ്രേറ്റഡ് ബി.എസ്‌സി.- എം. എസ്‌സി., എം.എ., എം.എസ്‌സി., എം.സി.എ., എം.പി.എച്ച്., എം.ടെക്., എം.ഫില്‍, പിഎച്ച്.ഡി., സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഓഫ് പ്രൊഫിഷ്യന്‍സി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലേക്കും പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്കുമാണ് പ്രവേശനം.

Also Read: SSLC: പരീക്ഷകള്‍ ചൊവ്വാഴ്ച മുതല്‍, അറിയേണ്ടതെല്ലാം...

ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റസീസ്, ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, ആര്‍ട്‌സ് ആന്‍ഡ് ഏസ്തറ്റിക്‌സ്, ബയോടെക്‌നോളജി, സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് എന്നീ സ്‌കൂളുകള്‍ നോര്‍ത്ത് ഈസ്റ്റ് ഏഷ്യ, മോളിക്യുളാര്‍ മെഡിസിന്‍, നാനോ സയന്‍സസ് എന്നിവയുടെ പഠനത്തിനായുള്ള സ്‌പെഷ്യല്‍ സെന്ററുകള്‍, സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ഗവര്‍ണന്‍സ് എന്നിവയിലായാണ് വിവിധ പ്രോഗ്രാമുകള്‍.

ബിരുദതലത്തില്‍ പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന പേര്‍ഷ്യന്‍, അറബിക്, ജാപ്പനീസ്, കൊറിയന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ് എന്നീ ബി.എ. (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ ബി. എസ്‌സി. -എം.എസ്‌സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ആയുര്‍വേദിക് ബയോളജി, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി എന്നീ പ്രോഗ്രാമുകളും പാര്‍ട്ട് ടൈം പ്രോഗ്രാമുകളും ഉണ്ട്.

Also Read: ലോക വനിതാ ദിനം: എയര്‍ ഇന്ത്യയുടെ 50 വിമാനങ്ങള്‍ ഇന്ന് സ്ത്രീകള്‍ നിയന്ത്രിക്കും

100 multiple choice ചോദ്യങ്ങളുള്ള ഒരു കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് JNU എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JNUEE). മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷയ്ക്കുള്ളത്. മേയ് 11, 12, 13, 14 തീയതികളിലാണ് പരീക്ഷ നടക്കുക.

രാവിലെ 9.30 മുതല്‍ 12.30 വരെയും, ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയുമായി രണ്ട് സെക്ഷനുകളയാണ് പരീക്ഷ നടക്കുക. ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് കേരളത്തിലെ പരീക്ഷാ സെന്‍റ്റുകള്‍.

fallbacks

jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍ നിന്നുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വായിച്ചാ ശേഷം ഇതേ വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്പ്‌ലോഡ് ചെയ്യണം.

അപേക്ഷയില്‍ തെറ്റു തിരുത്താന്‍ ഏപ്രില്‍ 7 മുതല്‍ 15 വരെ അവസരമുണ്ടാകും. അഡ്മിറ്റ്‌ കാര്‍ഡുകള്‍ ഏപ്രില്‍ 30 മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം.

മാര്‍ച്ച് 31 വൈകീട്ട് 5 മണിവരെയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍

Read More