Home> India
Advertisement

ജമ്മു കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവം; ഇന്ത്യന്‍ സൈനികര്‍ക്കെതിരെ എഫ്ഐആര്‍

ജമ്മു കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കി സൈനിക ജീപ്പിനു മുന്നില്‍ വച്ചുകെട്ടിയ സംഭവത്തില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍. ഫാറൂഖ് ദര്‍ എന്നയാളോടായിരുന്നു സൈന്യത്തിന്‍റെ ഈ ക്രൂരത. മധ്യ കശ്മീരിലെ ബുദ്ഗാമിലെ ഖാഗ് സ്വദേശിയാണ് ഫാറൂഖ് ദാര്‍. 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്.

ജമ്മു കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ സംഭവം; ഇന്ത്യന്‍ സൈനികര്‍ക്കെതിരെ എഫ്ഐആര്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കി സൈനിക ജീപ്പിനു മുന്നില്‍ വച്ചുകെട്ടിയ സംഭവത്തില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍. ഫാറൂഖ് ദര്‍ എന്നയാളോടായിരുന്നു സൈന്യത്തിന്‍റെ ഈ ക്രൂരത. മധ്യ കശ്മീരിലെ ബുദ്ഗാമിലെ ഖാഗ് സ്വദേശിയാണ് ഫാറൂഖ് ദാര്‍. 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്. 

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജമ്മു കശ്മിര്‍ പൊലിസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

വോട്ട് ചെയ്ത ശേഷം സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സൈന്യം പിടികൂടി പ്രക്ഷോഭകരെ തടുക്കുന്നതിനായി ജീപ്പിൽ കെട്ടിയിട്ടതെന്ന് ദാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും പോളിങ്ങ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തെ സുരക്ഷിതമാക്കാനാണ് സൈന്യം ദാറിനെ വാഹനത്തിനു മുന്നിൽ കെട്ടിയിട്ടത്.

Read More