Home> India
Advertisement

ജമ്മു-കാശ്മീര്‍ ഭീകരവാദത്തിന്‍റെ അവസാന ഘട്ടത്തില്‍; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ഭീകരവാദികള്‍ പരാജയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ രക്ഷപെടാനുള്ള നീക്കത്തിലാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത് ഭീകരവാദത്തിന്‍റെ അവസാന ഘട്ടമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു-കാശ്മീര്‍ ഭീകരവാദത്തിന്‍റെ അവസാന ഘട്ടത്തില്‍; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശ്രീ​​​​ന​​​​ഗ​​​​ർ: ഭീകരവാദികള്‍ പരാജയ സമ്മര്‍ദ്ദത്തിലാണെന്നും അവര്‍ രക്ഷപെടാനുള്ള നീക്കത്തിലാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത്  ഭീകരവാദത്തിന്‍റെ അവസാന ഘട്ടമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പോലീസും സുരക്ഷ സേനയും കാശ്മീരില്‍ ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ ശ്ലാഘനീയമാണ് എന്നും അദ്ദേഹം പറഞ്ഞു. 

ദ​​​​ക്ഷി​​​​ണ​​​​കാ​​​​ഷ്മീ​​​​രി​​​​ലെ പു​​​​ൽ​​​​വാ​​​​മ ജി​​​​ല്ല​​​​യി​​​ലെ ഗണ്ടെര്‍ബലില്‍ നടന്ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ല​​​​ഷ്ക​​​​ർ ഇ ​​തോ​​​​യ്ബ ക​​​​മാ​​​​ൻ​​​​ഡ​​​​ർ അ​​​​ട​​​​ക്കം ര​​​​ണ്ടു കൊ​​​​ടും ​​ഭീ​​​​ക​​​​ര​​​​രെ സൈ​​​​ന്യം വ​​​​ധി​​​​ച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന.

ഈ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നി​​​​ടെ ഒ​​​​രു തദ്ദേശവാസിയ്ക്കും ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. ല​​​​ഷ്ക​​​​ർ ഇ ​​​​തൊ​​​​യ്ബ​​​​യു​​​​ടെ സ്വ​​​​യം​​​​ പ്ര​​​​ഖ്യാ​​​​പി​​​​ത ജി​​​​ല്ലാ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യ വ​​​​സിം അ​​​ഹ​​​മ്മ​​​ദ് ഷാ, ​​​​നി​​​​സാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് മി​​​ർ എ​​​​ന്നീ ഭീ​​​​ക​​​​ര​​​​രാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. 

വി​​​ദേ​​​ശ ഭീ​​​ക​​​ര​​​ർ​​​ക്കു താ​​​വ​​​ള​​​മൊ​​​രു​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി ത​​​വ​​​ണ സൈ​​​ന്യ​​​ത്തി​​​നു​​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത തീ​​​വ്ര​​​വാ​​​ദി​​​യാ​​​ണു വ​​​സീം. ഇ​​​വ​​​ർ ഒ​​​ളി​​​ച്ചി​​​രു​​​ന്ന വീ​​​ട്ടി​​​ൽ​​​നി​​​ന്ന് എ​​​കെ 47 തോ​​​ക്കു​​​ക​​​ളും സ്ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ളും ക​​​ണ്ടെ​​​ത്തി. ല​​​സി​​​പോ​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ ഗു​​​ൽ​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദാ​​​ണ് (25) ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ട സി​​​വി​​​ലി​​​യ​​​ൻ. മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​റ​​​ഫ് മി​​​ർ എ​​​ന്ന യു​​​വാ​​​വ് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്.

ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ഞ്ഞി​​​​രി​​​​പ്പു​​​​ള്ള​​​​താ​​​​യി വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി ആ​​​​രം​​​​ഭി​​​​ച്ച തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ലാണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ഡി​​​​ജി​​​​പി ഡോ. ​​​​എ​​​​സ്.​​​​പി. വാ​​​​യി​​​​ദ് അ​​​​റി​​​​യി​​​​ച്ചു. രാ​​​​ഷ്‌​​​​ട്രീ​​​​യ റൈ​​​​ഫി​​​​ൾ​​​​സ് (ആ​​​​ർ​​​​ആ​​​​ർ), സ്പെ​​​​ഷ​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗ്രൂ​​​​പ്പ് (എ​​​​സ്ഒ​​​​ജി), സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Read More