Home> India
Advertisement

ജെജെപി ബിജെപിയുടെ 'B Team'?

ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി​യു​മാ​യി ചേര്‍ന്ന് സ​ഖ്യ​സ​ര്‍​ക്കാര്‍ രൂപീകരണത്തിന് ത​യാ​റാ​യ ജെ​ജെ​പി​യെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്!!

ജെജെപി ബിജെപിയുടെ 'B Team'?

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി​യു​മാ​യി ചേര്‍ന്ന് സ​ഖ്യ​സ​ര്‍​ക്കാര്‍ രൂപീകരണത്തിന് ത​യാ​റാ​യ ജെ​ജെ​പി​യെ രൂക്ഷമായി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്!!

ദു​ഷ്യ​ന്ത് ചൗ​താ​ല​യു​ടെ ജെ​ജെ​പി ബി​ജെ​പി​യു​ടെ "B Team" ആണെന്ന കാ​ര്യം ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു. 

'ജെ​ജെ​പി-​ലോ​ക്ദ​ള്‍ എ​ന്നും എ​പ്പോ​ഴും ബി​ജെ​പി​യു​ടെ B Team ആണെന്ന കാ​ര്യം വ്യ​ക്ത​മാ​യി. ബി​ജെ​പി അ​ധി​കാ​രം നേ​ടാ​ന്‍ സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ്. ചി​ല​പ്പോ​ള്‍ രാ​ജ്കു​മാ​ര്‍ സെ​യ്‌​നി​യും മ​റ്റ് ചി​ല​പ്പോ​ള്‍ ജെ​ജെ​പി-​ലോ​ക്ദ​ളും അ​തി​നു​ള്ള യ​ന്ത്ര പാ​വ​ക​ളാ​യി മാ​റു​ക​യാണ്', സു​ര്‍​ജേ​വാ​ല ട്വീ​റ്റ് ചെ​യ്തു.

'ജനങ്ങളോട് ബിജെപിയ്ക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി 10 സീറ്റ് നേടിയത്. ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. അധികാരത്തിനുവേണ്ടി ജെജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്കിനെ കാറ്റില്‍ പറത്തി' അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹ​രി​യാ​ന​യി​ല്‍ 10 അം​ഗ​ങ്ങ​ളു​ള്ള ജെ​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നാ​ണ് ബി​ജെ​പി നീ​ക്കം. മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ മു​ഖ്യ​മ​ന്ത്രിയും ജെ​ജെ​പി നേ​താ​വ് ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല ഉ​പ​മു​ഖ്യ​മ​ന്ത്രി​യുമാകുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, ബിജെപിയുമായി ചേര്‍ന്ന് ജെജെപി സഖ്യലേര്‍പ്പെടുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനത്തിനാണ് കോണ്‍ഗ്രസ് തിരികൊളുത്തിയിരിക്കുന്നത്. 

എന്നാല്‍, സഖ്യ തീരുമാനവുമായി മുന്നോട്ടു പോകുന്ന ബിജെപി പാ​ര്‍​ട്ടി​ വി​മ​ത​രാ​യി മ​ത്സ​രി​ച്ച​വ​ര്‍ ഉ​ള്‍​പ്പെ​ടെ സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രെ​യും ഒ​പ്പം കൂ​ട്ടാ​നു​ള്ള ശ്രമം ന​ട​ത്തു​ന്നു​ണ്ട്. ഐ​എ​ന്‍​എ​ല്‍​ഡി, ഹ​രി​യാ​ന ലോ​ക്ഹി​ത് പാ​ര്‍​ട്ടി എ​ന്നി​വ​രും ബി​ജെ​പിയ്ക്കൊപ്പം ചേരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

90 നിയമസഭാ സീറ്റുകളില്‍ 10  സീറ്റാണ് ജെജെപി നേടിയത്. അതേസമയം, സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ ഉറപ്പിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ജെജെപിയ്ക്കെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.

Read More