Home> India
Advertisement

രാം നാഥ് കോവിന്ദിനു പിന്തുണയുമായി ജെഡിയുവും രംഗത്ത്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദിനു ജെഡിയു പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നിരയില്‍ വലിയ വിള്ളലുണ്ടാക്കുന്നതാണ് ജെ.ഡി.യുവിന്‍റെ ഈ തീരുമാനം.

രാം നാഥ് കോവിന്ദിനു പിന്തുണയുമായി ജെഡിയുവും രംഗത്ത്

പട്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദിനു ജെഡിയു പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നിരയില്‍ വലിയ വിള്ളലുണ്ടാക്കുന്നതാണ് ജെ.ഡി.യുവിന്‍റെ ഈ തീരുമാനം. 

ബിഹാര്‍ ഗവര്‍ണറായിരിക്കേ കോവിന്ദുമായി തനിക്കുള്ള അടുത്ത ബന്ധമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം രാം നാഥ് കോവിന്ദിനു കേരള ഘടകം വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് മുന്നണി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കാവും വോട്ട് ചെയ്യുകയെന്നും ജെഡിയു വ്യക്തമാക്കി.

രാം നാഥ് കോവിന്ദിനു ശിവസേന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും കോ​വി​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​നാ​യ ദ​ളി​ത് സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ പ്ര​തി​ക്ഷ​പ​ത്തി​നു ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കോ​വി​ന്ദി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് മാ​യാ​വ​തി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​ത്തെ യോ​ഗ​ത്തി​നു​ശേ​ഷം രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 

Read More