Home> India
Advertisement

പോയസ് ഗാർഡന്‍ 'അമ്മ' സ്മാരകമാക്കും: പനീര്‍ സെല്‍വം

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങളുമായി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി മാറ്റുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇതിനായി ഉടന്‍ ഉത്തരവിറക്കുമെന്നും സൂചനയുണ്ട്.

പോയസ് ഗാർഡന്‍ 'അമ്മ' സ്മാരകമാക്കും: പനീര്‍ സെല്‍വം

ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങളുമായി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി മാറ്റുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇതിനായി ഉടന്‍ ഉത്തരവിറക്കുമെന്നും സൂചനയുണ്ട്.

പോയസ് ഗാർഡൻ ജയലളിതയുടെ ആരാധകരുടെ വികാരത്തിന്‍റെ ഭാഗമാണ്. ജയലളിത ജീവിച്ചിരുന്നപ്പോൾ വേദനിലയത്തിൽ ദിവസവും പാർട്ടി ആരാധകരുടെ പ്രവാഹമായിരുന്നു. വേദനിലയത്തിന്റെ രണ്ടാം നിലയിൽ നിന്ന് അവർ രണ്ടു വിരലുകൾ ഉയർത്തി വീശുന്നതുകാണാൻ മണിക്കൂറുകളോളം ആരാധകർ കാത്തുനിൽക്കുമായിരുന്നു.

അതിനിടെ, പുറത്താക്കിയ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐഎഎസ് ഉദ്യോഗസ്ഥൻ അബ്ദുൽ ആനന്ദിനെയും സർക്കാർ തിരിച്ചെടുത്തു. ശശികലയുടെ നിർദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയിരുന്നത്. 

ദിവസങ്ങളായി മുംബൈയിൽ തുടരുന്ന ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു ചെന്നൈയിലെത്തും. ശശികലയുമായും പനീർസെൽവവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 129 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും അതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കണമെന്നും ശശികല ഗവർണറോട് ആവശ്യപ്പെടും. എന്നാൽ, 22 എംഎൽമാരുടെ പിന്തുണയുണ്ടെന്നാണു പനീർസെൽവത്തിന്റെ അവകാശവാദം

Read More